'ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്'; ജഡായുപ്പാറയില്‍ നിന്നുള്ള തകര്‍പ്പന്‍ ചിത്രങ്ങളുമായി മഞ്ജരി 

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളില്‍ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങള്‍ പങ്കുവച്ചത്
'ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്'; ജഡായുപ്പാറയില്‍ നിന്നുള്ള തകര്‍പ്പന്‍ ചിത്രങ്ങളുമായി മഞ്ജരി 

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറയില്‍ നിന്നുള്ള തന്റെ തകര്‍പ്പന്‍ ചിത്രങ്ങളും യാത്രാനുഭവവും പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയഗായിക മഞ്ജരി. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളില്‍ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങള്‍ പങ്കുവച്ചത്. 

എല്ലാവരും ഇവിടെ വരാന്‍ ശ്രമിക്കണമെന്നും ഈ പ്രദേശത്തിന്റെ സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണെന്നും മഞ്ജരി കുറിച്ചിട്ടുണ്ട്. ഒരു പിടി നല്ല നിമിഷങ്ങള്‍ ആസ്വദിച്ചതിന്റെ സന്തോഷത്തില്‍ ഇവിടെനിന്ന് മടങ്ങാം എന്നും മഞ്ജരി പറയുന്നു. 

ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ വിരിഞ്ഞിരിക്കുന്നത് ഇന്ത്യയിലെ തന്നെ അപൂര്‍വ കാഴ്ചയാണ്. ജടായുവിന്റെ രൂപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം. ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജടായു ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com