പട്ടില്‍ പുതിയ ട്രെന്‍ഡുമായി ജയറാമിന്റെ മകള്‍; മാളവികയുടെ ഫാഷന്‍ ഫോട്ടോഷൂട്ട് ഹിറ്റ് 

ബനാറസി പട്ടിന്റെ പഴയ പ്രൗഡി വിളിച്ചോദുന്ന വസ്ത്രങ്ങളില്‍ അതിസുന്ദരിയാണ് മാളവിക
പട്ടില്‍ പുതിയ ട്രെന്‍ഡുമായി ജയറാമിന്റെ മകള്‍; മാളവികയുടെ ഫാഷന്‍ ഫോട്ടോഷൂട്ട് ഹിറ്റ് 

ടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെയും മകന്‍ കാളിദാസ് ജയറാം ബാലതാരമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ കാലം മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് 'മാളവിക എന്നാണ് അഭിനയിക്കുക?' എന്ന്. കാളിദാസ് നായകനായി എത്തിയപ്പോഴും സിനിമപ്രേമികള്‍ ചോദിച്ചു, അനിയത്തിയുടെ അഭിനയമോഹങ്ങളെക്കുറിച്ച്. 'മാളവിക സിനിമയിലേക്കോ!' എന്നതരത്തില്‍ തലക്കെട്ടുകള്‍ വന്നുപോയെങ്കിലും ആ മോഹം ഇനിയും പൂവണിഞ്ഞിട്ടില്ല. എന്നാല്‍ മലയാളികളുടെ പ്രിയ താരജോഡിയുടെ മകളെ സ്‌ക്രീനില്‍ കാണാനുള്ള സാധ്യത വിദൂരമല്ല എന്നാണ് മാളവികയുടെ പുതിയ ഫോട്ടോഷൂട്ട് സൂചിപ്പിക്കുന്നത്.

പ്രമുഖ വസ്ത്ര ബ്രാന്‍ഡിന് വേണ്ടി മാളവിക നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബനാറസി പട്ടിന്റെ പഴയ പ്രൗഡി വിളിച്ചോദുന്ന വസ്ത്രങ്ങളില്‍ അതിസുന്ദരിയാണ് മാളവിക. സാരിയും, ലെഹങ്കയും എന്നുവേണ്ട മുട്ടൊപ്പമുള്ള ഫ്രോക്ക് വരെ ബനാറസി പട്ടില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com