ദ്രൗപദിയാകാൻ ദീപിക; ‘ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്’ സിനിമയാകുന്നു 

ഒന്നിലേറെ ഭാഗങ്ങളിലായിട്ടവും ചിത്രം എത്തുക
ദ്രൗപദിയാകാൻ ദീപിക; ‘ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്’ സിനിമയാകുന്നു 

ദ്രൗപദിയുടെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ നോക്കി കാണുന്ന ‘ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്’ (മായക്കാഴ്ചകളുടെ കൊട്ടാരം) എന്ന നോവലിനെ ആസ്പദമാക്കി മഹാഭാരതം വീണ്ടും സിനിമയാകുന്നു. ദീപിക പദുകോണാണ് ചിത്രത്തിൽ ദ്രൗപദിയായി എത്തുന്നത്. ഒന്നിലേറെ ഭാഗങ്ങളിലായിട്ടവും ചിത്രം എത്തുക എന്നാണ് റിപ്പോർട്ടുകൾ. 

ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനർജി ദിവാകരുണിയുടെ ‘ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്’ദ്രൗപദിയുടെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ നോക്കി കാണുന്ന നോവലാണ്. ദ്രൗപദിയും കൃഷ്ണനും തമ്മിലുള്ള കുട്ടിക്കാല സൗഹൃദവും പാണ്ഡവൻമാരുമായുള്ള വിവാഹവും അതേതുടർന്നുണ്ടായ വനവാസ ജീവിതവും കർണനോടുണ്ടായിരുന്ന തീവ്ര താൽപ്പര്യവുമൊക്കെയാണ് നോവലിന്റെ വിഷയം.

ദ്രൗപദിയുടെ വേഷം അവതരിപ്പിക്കുന്നതതില്‍ ത്രില്ലും അഭിമാനവുമുണ്ടെന്നാണ് ദീപികയുടെ വാക്കുകൾ. "അതൊരു ‘റോള്‍ ഓഫ് എ ലൈഫ്ടൈം’ ആണ് എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. മഹാഭാരതം അറിയപ്പെടുന്നത് അതിലെ പുരാണകഥകളുടേയും അവയുടെ സാംസ്‌കാരിക സ്വാധീനത്തിന്റെയും പേരിലാണ്. മഹാഭാരതം മുന്നോട്ടു വയ്ക്കുന്ന ജീവിതപാഠങ്ങള്‍ പലതും അതിലെ പുരുഷന്മാരുടെ കഥയില്‍ നിന്നും ഉരുത്തിരിയുന്നവയാണ്. അത് കൊണ്ട് തന്നെ പുതിയ, ഫ്രഷ്‌ ആയ ഒരു വീക്ഷണകോണില്‍ നിന്നും ആ കഥ പറയുന്നത് ആളുകളില്‍ താത്പര്യമുണര്‍ത്തും", ദീപിക പറഞ്ഞു. 

മധു മൊന്റാനയ്ക്കൊപ്പം ദീപികയും സിനിമയുടെ നിര്‍മ്മാണചുമതല വഹിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഭാ​ഗം 2021 ദീപാവലി റിലീസ് ആയിട്ടാവും എത്തുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com