അഹാനയുടെ സഹോദരി ഇഷാനിയും സിനിമയിലേക്ക്; അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെ

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം 'വണ്ണി'ലാണ് ഇഷാനി എത്തുക
അഹാനയുടെ സഹോദരി ഇഷാനിയും സിനിമയിലേക്ക്; അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെ


ടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമായ ഇഷാനികൃഷ്ണ മലയാള സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരപുത്രി സിനിമലോകത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഇഷാനി നില്‍ക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം 'വണ്ണി'ലാണ് ഇഷാനി എത്തുക. ഇഷാനിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങിയ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.

കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്ന് സിനിമയിലേക്കെത്തുന്ന മൂന്നാമത്തെ മകളാണ് ഇഷാനി. അഹാന നായികയായി പേരെടുത്തതിന് ശേഷം അഹാന നായികയായി എത്തിയ ലൂക്കയിലൂടെ ഇളമയ മകള്‍ ഹന്‍സിക സിനിമയിലേക്ക് എത്തിയിരുന്നു. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലമാണ് ഹന്‍സിക അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com