'എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ?' കാണികളെ ഞെട്ടിച്ച് യേശുദാസ്; വിഡിയോ

പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് രണ്ട് ഭാര്യമാര്‍ ജീവിതത്തിലുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്
'എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ?' കാണികളെ ഞെട്ടിച്ച് യേശുദാസ്; വിഡിയോ


ഗാനഗന്ധര്‍വ്വന്‍ യേശുദാസും ഭാര്യ പ്രഭയേയും മാതൃകാ ദമ്പതികളായിട്ടാണ് ആരാധകര്‍ കാണുന്നത്. ഇരുവരും ഒന്നിച്ചാണ് പരിപാടികളിലും മറ്റും പങ്കെടുക്കാനായി എത്തുന്നത്. എന്നാല്‍ അടുത്തിടെ സിംഗപ്പൂരില്‍ വെച്ചു നടന്ന വോയ്‌സ് ഓഫ് ലജന്റ് എന്ന പരിപാടിക്കിടെ ഒരു വെളിപ്പെടുത്തല്‍ നടത്തി കാണികളെ ഒന്നടങ്കം യേശുദാസ് ഞെട്ടിച്ചു. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് രണ്ട് ഭാര്യമാര്‍ ജീവിതത്തിലുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. ഇത് കേട്ട് അവതാകരയും കാണികളും ഒന്നു ഞെട്ടി. ഉടന്‍ തന്നെ തന്റെ ആദ്യ ഭാര്യ ആരാണെന്ന് യേശുദാസ് വെളിപ്പെടുത്തിയ സംഗീതമാണ് തന്റെ ആദ്യ ഭാര്യ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യേശുദാസിന്റെ വാക്കുകള്‍ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ ഏറ്റെടുത്തത്. യേശുദാസിന്റെ ഭാര്യ പ്രഭയും ഈ സമയം കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

'എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്.അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഭാര്യ പ്രഭയും പരിപാടി കാണാന്‍ എത്തിയിരുന്നു.' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇതിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാട്ടുമാത്രമല്ല തമാശയും കൈയിലുണ്ടല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com