'വെറുപ്പു തോന്നുന്നു, എല്ലാവര്‍ക്കും നാണക്കേട്, ഇനി ഒരു മരണം കൂടി കേള്‍പ്പിക്കരുത്' സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നയന്‍താര

ഇനിയും ഇത്തരത്തിലുള്ള മരണ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരുത്തരുതെന്നുമാണ് താരം പറയുന്നത്
'വെറുപ്പു തോന്നുന്നു, എല്ലാവര്‍ക്കും നാണക്കേട്, ഇനി ഒരു മരണം കൂടി കേള്‍പ്പിക്കരുത്' സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നയന്‍താര

കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരന്‍ സുജിത്തിന്റെ മരണവാര്‍ത്ത കേട്ടാണ് ലോകം ഉണര്‍ന്നത്. പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് ആ കുഞ്ഞ് ജീവന്‍ ലോകത്തോട് വിടപറഞ്ഞത്. നാല് ദിവസമാണ് കുഴല്‍ക്കിണറിനുള്ളില്‍ ജീവനോടെ സുജിത്ത് കുരുങ്ങിക്കിടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നെങ്കിലും കുഞ്ഞിന് അടുത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നന്ത്യന്‍ സൂപ്പര്‍താരം നയന്‍താര. 

സുജിത്തിനെ രക്ഷിക്കാന്‍ സാധിക്കാതിരുന്നത് അങ്ങേയറ്റം നിരാശ തോന്നുന്നെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നുമാണ് തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ നയന്‍താര കുറിക്കുന്നത്. ഇത് എല്ലാവര്‍ക്കും പാഠമാകണമെന്നും ഇനിയും ഇത്തരത്തിലുള്ള മരണ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരുത്തരുതെന്നുമാണ് താരം പറയുന്നത്. 

നയന്‍താരയുടെ കുറിപ്പ് ഇങ്ങനെ

ഞെട്ടല്‍, വെറുപ്പ്, ദേഷ്യം, തകര്‍ച്ച
കുഞ്ഞ് സുജിത്തിനെ രക്ഷിക്കാന്‍ കഴിയാത്ത തമിഴ്‌നാട് സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തി.
നമുക്കെല്ലാവര്‍ക്കും നാണക്കേട് !!!. ക്ഷമിക്കണം എന്റെ കുട്ടി,? നീയിപ്പോള്‍ തീര്‍ച്ചയായും നല്ലൊരു സ്ഥലത്താണ്.
മറ്റൊരു മരണവാര്‍ത്ത ഞങ്ങളെ വീണ്ടും കേള്‍പ്പിക്കരുതേ. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. കുഴല്‍ക്കിണറുകളെല്ലാം അടയ്ക്കുക. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ,
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ആദരാഞ്ജലികള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com