നഗ്നരംഗങ്ങള്‍ ചിത്രീകരിച്ചത് ചായകുടിക്കാന്‍ പോയപ്പോള്‍ ; സെക്‌സ് സീനിലേത് ബോഡി ഡബിളിങ്ങെന്ന് നടി കെയ്‌റ

ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തില്‍ ( ദ് ആഫ്റ്റര്‍ മാത്ത്) ബോഡി ഡബിള്‍ ചെയ്തിരുന്നു
നഗ്നരംഗങ്ങള്‍ ചിത്രീകരിച്ചത് ചായകുടിക്കാന്‍ പോയപ്പോള്‍ ; സെക്‌സ് സീനിലേത് ബോഡി ഡബിളിങ്ങെന്ന് നടി കെയ്‌റ

നഗ്‌നരംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പ്രശസ്ത ഹോളിവുഡ് നടി കെയ്‌റ നൈറ്റ്‌ലി. നഗ്നരംഗങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത അറിയച്ചതിനെത്തുടര്‍ന്ന് അത്തരം രംഗങ്ങളില്‍ ബോഡി ഡബിള്‍ ചെയ്യുകയായിരുന്നു. 'ആഫ്റ്റര്‍ മാത്' എന്ന പുതിയ ചിത്രത്തിലെ നഗ്‌നരംഗങ്ങള്‍  ബോഡി ഡബിള്‍ വഴി ചെയ്തതാണെന്നും നടി പറഞ്ഞു.

''ഞാനിതു വരെ നഗ്‌നയായി അഭിനയിച്ചിട്ടില്ല. ഞാന്‍ ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തില്‍ ( ദ് ആഫ്റ്റര്‍ മാത്ത്) ബോഡി ഡബിള്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സെക്‌സ് സീനുകളുടെ കാര്യത്തില്‍ ഫൈനല്‍ അപ്രൂവല്‍ നല്‍കിയത്. എന്റെ ക്ലോസില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.'' കെയ്‌റ പറയുന്നു.

' ഞാന്‍ ചായകുടിക്കാനായി പുറത്തു പോയപ്പോഴാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതുകൊണ്ടു തന്നെ എനിക്ക് നഗ്‌നയായി അഭിനയിക്കേണ്ടി വന്നില്ല'. കെയ്‌റ കൂട്ടിച്ചേര്‍ത്തു.

ടെലിവിഷനില്‍ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു വന്ന കെയ്‌റ 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍' എന്ന ചലച്ചിത്ര പരമ്പരയിലെ എലിസബത്ത് സ്വാന്‍ എന്ന കഥാപാത്രത്തെ അഭിനയിച്ചതോടു കൂടിയാണ് രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്നത്. ഹോളിവുഡില്‍ ഏറ്റവും കൂടതല്‍ പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് ഇന്ന് കെയ്‌റ നൈറ്റ്‌ലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com