കച്ച കെട്ടി സുന്ദരിയായി അനു സിത്താര, കൂടെ ഉണ്ണി മുകുന്ദനും; മാമാങ്കത്തിലെ ലുക്ക് പുറത്ത്

ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ജോടിയാണ് അനു സിത്താര
കച്ച കെട്ടി സുന്ദരിയായി അനു സിത്താര, കൂടെ ഉണ്ണി മുകുന്ദനും; മാമാങ്കത്തിലെ ലുക്ക് പുറത്ത്

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ അനു സിത്താരയുടെ ലുക്ക് പുറത്ത്. ഉണ്ണി മുകുന്ദനൊപ്പം നില്‍ക്കുന്ന അനു സിത്താരയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ജോടിയാണ് അനു സിത്താര. 

മമ്മൂട്ടിയുടെ മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു എന്ന് അനു നേരത്തെ തുറന്നു പറഞ്ഞിരുന്നു. ബ്ലൈസ് അണിഞ്ഞ് അതിന് മേലെ കച്ച കെട്ടി വളരെ സിംപിളായാണ് അനുവിന്റെ ലുക്ക്. എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മാമാങ്കം റിലീസിനെത്തുന്നത്. സുദേവ് നായര്‍, ബാലതാരം അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്നു. 

18ാം നൂറ്റാണ്ടിന് മുമ്പ് മലയാള മണ്ണില്‍ ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥയാണ് മാമാങ്കത്തില്‍ പറയുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കനിഹ, അനു സിത്താര, പ്രാചി തെഹ്ലാന്‍, ഇനിയ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com