നാളെ ഐശ്വര്യയുടെ പിറന്നാള്‍; ആഘോഷം അഭിഷേകിനും ആരാധ്യക്കുമൊപ്പം റോമില്‍, വീഡിയോ

മകളെ കണ്ടതും ഐശ്വര്യ അടുത്തേക്ക് വിളിക്കുന്നത് വീഡിയോയില്‍ കാണാം.
നാളെ ഐശ്വര്യയുടെ പിറന്നാള്‍; ആഘോഷം അഭിഷേകിനും ആരാധ്യക്കുമൊപ്പം റോമില്‍, വീഡിയോ

ന്ത്യയിലെ വര്‍ണാഭമായ ദീപാവലി ആഘോഷത്തിന് ശേഷം ഐശ്വര്യയും കുടുംബവും ഇപ്പോള്‍ റോമിലാണ്. ദീപാവലി കഴിഞ്ഞയുടനെ അഭിഷേക് ബച്ചനെയും മകള്‍ ആരാദ്യയേയും കൂട്ടി താരം റോമിലേക്ക് പറന്നത് തന്റെ ജന്‍മദിനം ആഘോഷിക്കാനാണ്. നാളെ (നവംബര്‍ 1)യാണ് ഐശ്വര്യയുടെ 46ാം പിറന്നാള്‍ ആഘോഷമാക്കാന്‍ തന്നെയാണ് താരകുടുംബത്തിന്റെ തീരുമാനം. 

കഴിഞ്ഞ ഇരുപത് വര്‍ഷമായി ലോന്‍ജീന്‍ ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കുന്ന ഐശ്വര്യ അവരുടെ പുതിയ കളക്ഷന്‍സിന്റെ ലോഞ്ചിങ് പരിപാടിയിലും താരം റോമില്‍വെച്ച് പങ്കെടുത്തു. ഈ ചടങ്ങിനിടെ ഐശ്വര്യ മകളെയും ഭര്‍ത്താവിനേയും വേദിയിലേക്ക് വിളിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ട്വിറ്ററിലൂടെ ഐശ്വര്യ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. 

മകളെ കണ്ടതും ഐശ്വര്യ അടുത്തേക്ക് വിളിക്കുന്നത് വീഡിയോയില്‍ കാണാം. മകള്‍ ഓടിയെത്തിയതും സ്‌നേഹത്തോടെ ആലിംഗനം ചെയ്തശേഷം ഉമ്മ കൊടുക്കുകയും താലോലിക്കുകയും ചെയ്തു. അതിനുശേഷം അഭിഷേകിനെ അടുത്തേക്ക് വിളിക്കുന്നുണ്ട്. 

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂര്‍ണമായും മകള്‍ക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോള്‍ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകള്‍ക്കും ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റ് ചടങ്ങുകള്‍ക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാര്‍ഡമോ തിരക്കുകളോ മകള്‍ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദര്‍ എന്ന രീതിയില്‍ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com