11 വര്‍ഷം, മൂന്ന് അബോര്‍ഷന്‍ അവസാനം ആണ്‍കുഞ്ഞ് പിറന്നു; 52ാം വയസില്‍ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ രാജേഷ് ഖട്ടര്‍

അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിനൊപ്പം കുഞ്ഞിനുവേണ്ടി നേരിടേണ്ടിവന്ന പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികള്‍
11 വര്‍ഷം, മൂന്ന് അബോര്‍ഷന്‍ അവസാനം ആണ്‍കുഞ്ഞ് പിറന്നു; 52ാം വയസില്‍ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ രാജേഷ് ഖട്ടര്‍

ര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് നടന്‍ രാജേഷ് ഖട്ടറിന്റേയും വന്ദന സജ്‌നാനിയുടേയും ജീവിതത്തിലേക്ക് കുഞ്ഞു വരുന്നത്. അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിനൊപ്പം കുഞ്ഞിനുവേണ്ടി നേരിടേണ്ടിവന്ന പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികള്‍. വളരെ വിഷമകരമായിരുന്നു വന്ദനയുടെ ഗര്‍ഭകാലം. തുടര്‍ന്ന് ഏഴാം മാസത്തിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മാസങ്ങളോളം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ജന്‍മാഷ്ഠമി ദിനത്തിലാണ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. 

ഇരട്ടക്കുട്ടികളെയാണ് വന്ദന ഗര്‍ഭം ധരിച്ചിരുന്നത്. മൂന്നാമത്തെ മാസത്തില്‍ അവസ്ഥ മോശമായതിനെ തുടര്‍ന്ന് വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞിന്റെ വളര്‍ച്ച വളരെ പതുക്കയാണെന്നും മനസിലായി. അവസാനം ഒരു കുഞ്ഞിനെ നഷ്ടമായിരുന്നു. കുഞ്ഞ് മാത്രമല്ല വനന്ദനയും പോരാട്ടത്തിലായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി പെട്ടെന്ന് ഓപ്പറേഷന്‍ നടത്തേണ്ടിവന്നു. കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ടര മാസമാണ് കുട്ടിപ്രത്യേക പരിചരണത്തില്‍ കഴിഞ്ഞത്. അമ്മയും കുഞ്ഞും വളരെ അധികം കഷ്ടതകള്‍ അനുഭവിച്ചെന്നും രാജേഷ് ഖട്ടര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

52ാം വയസില്‍ അച്ഛനായതിന്റെ സന്തോഷത്തിലാണ് രാജേഷ്. ഈ പ്രായത്തില്‍ അച്ഛനാവുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കുഞ്ഞിന് വേണ്ടി വര്‍ഷങ്ങളായി നീലിമ പോരാടുകയായിരുന്നു. 2008 ല്‍ ഇരുവരും വിവാഹിതരായതിന് ശേഷം മൂന്ന് വട്ടമാണ് അബോര്‍ഷന്‍ ആയത്. കുഞ്ഞിന് വേണ്ടി ഒരുപാട് ട്രീറ്റ്‌മെന്റുകള്‍ എടുത്തെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവിതത്തിലേക്ക് കൃഷ്ണന്‍ വന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടറിന്റെ അച്ഛനാണ് രാജേഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com