ഇത് ഞങ്ങളുടെ പുതിയ അതിഥി: ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിശാല്‍ ചന്ദ്ര

ദേവാന്‍ഷ് എന്നാണ് നിശാല്‍- രമ്യ ദമ്പതികളുടെ കുഞ്ഞിന്റെ പേര്.
ഇത് ഞങ്ങളുടെ പുതിയ അതിഥി: ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിശാല്‍ ചന്ദ്ര

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തങ്ങള്‍ക്ക് കൂട്ടായി ജീവിതത്തില്‍ ഒരു കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാര്‍ത്ത നിശാല്‍ ചന്ദ്ര അറിയിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച് പോസ്റ്റിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഇപ്പോള്‍ തന്റെ മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിശാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ രമ്യയും ഒപ്പമുണ്ട്. 

രണ്ട് പേരും ചേര്‍ന്ന് കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദേവാന്‍ഷ് എന്നാണ് നിശാല്‍- രമ്യ ദമ്പതികളുടെ കുഞ്ഞിന്റെ പേര്. ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ ആശംസകളുമായി നിശാലിന്റേയും രമ്യയുടേയും പ്രിയപ്പെട്ടവരുമുണ്ട്. 'ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങള്‍ക്കായി ഇതാ പരിചയപ്പെടുത്തുന്നു.' ചിത്രം പങ്കുവച്ച് നിശാല്‍ കുറിച്ചു. ദേവാന്‍ഷ് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. 

നടി കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷം നിശാല്‍ കുവൈറ്റില്‍ നിന്നും അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. തുടര്‍ന്ന് 2013ല്‍ രമ്യയെ വിവാഹം കഴിച്ചു. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ.

ഗാന്ധര്‍വം, ജാക്‌പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാല്‍. നിലവില്‍ അമേരിക്കയില്‍ ഇന്‍വെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആണ് നിശാല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com