സ്‌പെയിനില്‍ അടിച്ച് പൊളിച്ച് സാമന്തയും നാഗചൈതന്യയും, വീഡിയോ

ഭര്‍തൃപിതാവ് നാഗാര്‍ജുനയുടെ ജന്മദിനം ആഘോഷിക്കാന്‍ ഇബിസയിലേക്ക് പോയ താരത്തിന് തിരിച്ചു വരാനുള്ള പദ്ധതിയില്ലേ എന്നാണ് ഇതെല്ലാം കണ്ട് ആരാധകരുടെ ചോദ്യം.
സ്‌പെയിനില്‍ അടിച്ച് പൊളിച്ച് സാമന്തയും നാഗചൈതന്യയും, വീഡിയോ

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും ഭര്‍ത്താവ് നാഗചൈതന്യയുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. സ്‌പെയിനിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങളാണ് നടി സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. 

ഭര്‍തൃപിതാവ് നാഗാര്‍ജുനയുടെ ജന്മദിനം ആഘോഷിക്കാന്‍ ഇബിസയിലേക്ക് പോയ താരത്തിന് തിരിച്ചു വരാനുള്ള പദ്ധതിയില്ലേ എന്നാണ് ഇതെല്ലാം കണ്ട് ആരാധകരുടെ ചോദ്യം. ഇബിസയിലെ ഒരു നിശാ പാര്‍ട്ടിയില്‍ ഒരു ഭാഗത്ത് നിന്ന് സാമന്തയും നാഗ ചൈതന്യയും ഡാന്‍സ് ചെയ്ത് തകര്‍ക്കുകയാണ്. സാമന്തയുടെ ആവേശത്തിനൊപ്പമെത്താന്‍ നാഗ ചൈതന്യയും ശ്രമിക്കുന്നുണ്ട്. 'വീ വില്‍ വീ വില്‍ റോക്ക് യൂ' എന്ന ഗാനത്തിനാണ് ഇരുവരും ചുവട് വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com