'സ്‌റ്റേജില്‍ നിന്നുകൊണ്ട് പ്രിയങ്കയോട് ഐ ലവ് യു പറയുന്നതും ഞാന്‍ കണ്ടു'; വിഡിയോ പങ്കുവെച്ച് അനുപം ഖേര്‍

പരിപാടിയുടെ ഒരു വിഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്
'സ്‌റ്റേജില്‍ നിന്നുകൊണ്ട് പ്രിയങ്കയോട് ഐ ലവ് യു പറയുന്നതും ഞാന്‍ കണ്ടു'; വിഡിയോ പങ്കുവെച്ച് അനുപം ഖേര്‍

വിവാഹത്തിന് ശേഷവും വളരെ റൊമാന്റിക്കായാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും ജീവിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള യാത്രകളും ചിത്രങ്ങളുമെല്ലാം ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ജൊനാസ് ബ്രദേഴ്‌സിന്റെ ഹാപ്പിനസ് ബീയിംഗ് എന്ന സംഗീത പരിപാടിയില്‍ നിക്കിനൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. ബോളിവുഡ് നടന്‍ അനുപം ഖേറും പരിപാടി കാണാന്‍ എത്തിയിരുന്നു. അതിന് പിന്നാലെ പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. 

സ്റ്റേജില്‍ നിന്ന് നിക്ക് ജൊനാസ് പ്രിയങ്ക ചോപ്രയോട് ഐ ലവ് യു എന്ന് പറയുന്നത് ഞാന്‍ കണ്ടു എന്നാണ് അനുപം ഖേര്‍ കുറിച്ചത്. അത് വളരെ മനോഹരമായിരുന്നെന്നും തനിക്ക് ഇഷ്ടമായെന്നുമാണ് അദ്ദേഹം പറയുന്നത്. പരിപാടിയുടെ ഒരു വിഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിക്ക് സംസാരിക്കുന്നതിനിടയില്‍ പ്രിയങ്ക ഒച്ചവെക്കുന്നതും ചിരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com