ഹെലികോപ്റ്ററില്‍ പറന്നുയര്‍ന്ന് താരരാജാവ്; രാജകീയം ഈ യാത്ര; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ രാജകീയ യാത്രയുടെ വിഡിയോ ആണ്
ഹെലികോപ്റ്ററില്‍ പറന്നുയര്‍ന്ന് താരരാജാവ്; രാജകീയം ഈ യാത്ര; വിഡിയോ

ലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. കഴിഞ്ഞദിവസം കോഴിക്കോട് മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ആര്‍ത്തലച്ചു വന്ന ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനം. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഹെലികോപ്റ്ററിലാണ് മോഹന്‍ലാല്‍ എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ രാജകീയ യാത്രയുടെ വിഡിയോ ആണ്. 

കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നിന്നാണ് താരം കോഴിക്കോട്ടേക്ക് പറന്നത്. ഹെലികോപ്റ്ററില്‍ കയറി യാത്രപുറപ്പെടുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com