നടി പാര്‍വതി വിവാഹിതയാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

പാര്‍വതി തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്
നടി പാര്‍വതി വിവാഹിതയാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

ദിലീപിന്റെ ഏഴു സുന്ദര രാത്രികളിലൂടെ സിനിമയിലേക്ക് എത്തിയ നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. ഖത്തറില്‍ പൈലറ്റായി ജോലി നോക്കുകയാണ് വിനീത്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തിങ്കളാഴ്ചയായിരുന്നു ചടങ്ങുകള്‍. പാര്‍വതി തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 

വിവാഹനിശ്ചയത്തിന് മുന്‍പ് ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തിയ താരം ആരാധകരോട് പ്രാര്‍ത്ഥനകള്‍ തേടി. ഇന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നുമാണ് താരം പറഞ്ഞത്. പച്ച നിറത്തിലുള്ള ലഹങ്ക ധരിച്ച് അതിമനോഹരിയായാണ് പാര്‍വതി എത്തിയത്. 

റിയാലിറ്റി ഷോയിലൂടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്നാണ് ലാല്‍ ജോസ് ചിത്രം ഏഴ് സുന്ദര രാത്രികളില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. പിന്നീട്  രഞ്ജിത്ത് ചിത്രം 'ലീല'യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com