വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് കാണിച്ച് ഫോട്ടോ, പരിഹാസവുമായി സോഷ്യല്‍ മീഡിയ; 50 കിലോ ഭാരം കുറച്ചവരുടെ വയര്‍ ഇങ്ങനെയായിരിക്കുമെന്ന് സറീന ഖാന്‍

സറീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി
വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് കാണിച്ച് ഫോട്ടോ, പരിഹാസവുമായി സോഷ്യല്‍ മീഡിയ; 50 കിലോ ഭാരം കുറച്ചവരുടെ വയര്‍ ഇങ്ങനെയായിരിക്കുമെന്ന് സറീന ഖാന്‍

ഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ ബോഡിഷെയ്മിങ്ങിന് ഇരയാവുകയാണ് ബോളിവുഡ് നടി സറീന ഖാന്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ബോഡിഷെയ്മിങ്ങിന് കാരണമായത്. സ്‌ട്രെച്ച് മാര്‍ക്കുള്ള തന്റെ വയര്‍ കാണുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ താരത്തെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തുവരികയായിരുന്നു. ഇതോടെ സറീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി. 

വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള രാജസ്ഥാനില്‍ നിന്നുള്ള ഒരു ചിത്രമാണ് സറീന ആരാധകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് രൂക്ഷമായ ബോഡിഷെയ്മിങ് നേരിടേണ്ടി വന്നത്. താരത്തിന്റെ സ്‌ട്രെച്ച്മാര്‍ക്ക് വീണ വയറായിരുന്നു പരിഹാസത്തിന് കാരണമായിരുന്നു. ഇത്തരത്തിലുള്ള വയറുകള്‍ മറച്ചുവെക്കണം എന്നാണ് വിമര്‍ശകര്‍ പറഞ്ഞത്. ഇതിന് പിന്നാലെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

50 കിലോ ഭാരം കുറഞ്ഞ ആളുകളുടെ വയര്‍ ഇങ്ങനെയായിരിക്കും എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം പറഞ്ഞത്. ഫോട്ടോഷോപ്പ് ചെയ്തില്ലെങ്കിലും ഓപ്പറേഷന് വിധേയമായില്ലെങ്കിലും വയര്‍ ഇങ്ങനെയായിരിക്കും ഇരിക്കുക. റിയല്‍ ആയിരിക്കുന്നതില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ അപൂര്‍ണതകളില്‍ അഭിമാനിക്കുന്നുണ്ടെന്നും അല്ലാതെ അവ മൂടിവെക്കേണ്ട കാര്യമില്ലെന്നുമാണ് താരം കുറിച്ചത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ച അനുഷ്‌കയ്ക്ക് നന്ദി പറയാനും സറീന മറന്നില്ല.  

ഈ വര്‍ഷം ആദ്യമാണ് സ്‌കൂള്‍ കാലഘട്ടത്തില്‍ അമിതഭാരത്തെത്തുടര്‍ന്ന് അനുഭവിക്കേണ്ട പ്രശ്‌നങ്ങളേക്കുറിച്ച് താരം തുറന്നു പറഞ്ഞത്. 100 കിലോ ഭാരം തനിക്കുണ്ടായിരുന്നെന്നും ഒരുപാട് പരിഹാസത്തിന് ഇരയായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ നായകനായി എത്തിയ വീര്‍ എന്ന ചിത്രത്തിലൂടെ 2010 ലാണ് സറീന നായികയായി എത്തിയത്. ഹൗസ്ഫുള്‍ 2, ഹേറ്റ് സ്റ്റോറി 3, 1921 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com