'15 വര്‍ഷത്തോളമായി ഞാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല'; തുറന്നുപറഞ്ഞ് ഹോളിവുഡ് നടി

പ്രമുഖ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് ലിന്‍ഡ
'15 വര്‍ഷത്തോളമായി ഞാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല'; തുറന്നുപറഞ്ഞ് ഹോളിവുഡ് നടി

ടെര്‍മിനേറ്ററിലെ സാറ കോണര്‍ എന്ന ഒരു കഥാപാത്രം മതി ലിന്‍ഡ ഹെമില്‍ടണ്ണിനെ അടയാളപ്പെടുത്താന്‍. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് താരം. ടെര്‍മിനേറ്റര്‍; ഡാര്‍ക് ഫേറ്റിലൂടെയാണ് ലിന്‍ഡയുടെ തിരിച്ചുവരവ്. തന്റെ ജീവിതത്തെക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തി ഹോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ 15 വര്‍ഷമായി താന്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് താരം പറയുന്നത്. 

'കഴിഞ്ഞ 15 വര്‍ഷത്തോളമായി ഞാന്‍ ബ്രഹ്മചാരിയായി കഴിയുകയാണ്. വഴി നഷ്ടപ്പെട്ടയാള്‍ക്ക് ഇതൊന്നും വലിയ കാര്യമല്ല, എന്റെ കാര്യത്തില്‍ ഇത് തീരെ ബാധിച്ചില്ല.' താരം പറഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട കാലാകാരനായ കെഹിന്‍ഡ് വിലെയില്‍ നിന്നുള്ള വിവാഹ ആലോചന മാത്രമേ താന്‍ സ്വീകരിക്കുകയൊള്ളൂവെന്നും 62കാരിയായ നടി വ്യക്തമാക്കി. 

പ്രമുഖ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് ലിന്‍ഡ. ബ്രൂസ് അബോട്ടുമായിട്ടായിരുന്നു താരത്തിന്റെ ആദ്യ വിവാഹം. ഏഴ് വര്‍ഷത്തെ ദാമ്പത്യം 1989 ലാണ് അവസാനിക്കുന്നത്. തുടര്‍ന്നാണ് കാമറൂണിനെ വിവാഹം ചെയ്യുന്നത്. 1997 ല്‍ വിവാഹിതരായ ഇവര്‍ 1999 ല്‍ വേര്‍പിരിഞ്ഞു. 

ഒറ്റയ്ക്കായിരുന്നെങ്കിലും ജീവിതത്തിന്റെ മറ്റ് മേഖലകളില്‍ താന്‍ വിജയിച്ചെന്നാണ് ലിന്‍ഡ പറയുന്നത്. ഓരോ ദിവസത്തെ എന്റെ ലോകവുമായും അതിലുള്ള ആളുകളുമായും തനിക്ക് വളരെ റൊമാന്‍ഡിക്കായ ബന്ധമാണുള്ളത്. കാമറൂണ്‍ സംവിധാനം ചെയ്ത ടെര്‍മിനേറ്റര്‍ വന്‍ വിജയമായിരുന്നു. പുതിയ ടെര്‍മിനേറ്റര്‍ ഡാന്‍ക് ഫേറ്റിലും സാറ കോണറായിട്ടാണ് ലിന്‍ഡ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com