അനന്യ ഇനി സിനിമയില്‍ പാടും; ബിജിപാലിന്റെ സംഗീതത്തില്‍ അരങ്ങേറ്റം

ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ പിന്നണിഗാനം ആലപിക്കുന്നത്.
അനന്യ ഇനി സിനിമയില്‍ പാടും; ബിജിപാലിന്റെ സംഗീതത്തില്‍ അരങ്ങേറ്റം

'നീ മുകിലോ പുതുമഴമണിയോ...' എന്ന് അനന്യ പാടിയപ്പോള്‍ മലയാളികല്‍ ഒന്നടങ്കം ആ പാട്ടിന് താളം പിടിച്ചു. സ്‌കൂള്‍ ബെഞ്ചില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് അവള്‍ പാടിയപ്പോള്‍ കാതിലൂടെ മാത്രമല്ല, നമ്മുടെയെല്ലാം ഹൃദയത്തിലൂടെയാണ് ഈ കൊച്ചു മിടുക്കിയുടെ സ്വരം കടന്നു പോയത്. ജന്മനാ കാഴ്ച വൈകല്യമുള്ള അനന്യ ഒറ്റ പാട്ടിലൂടെയാണ് സൈബര്‍ ലോകത്തിന്റെ മനസ് കീഴടക്കിയത്. 

അനന്യയുടെ പാട്ടിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി എത്തുകയാണ്. മലയാളിയുടെ ഹൃദയം കവര്‍ന്ന ഈ മിടുക്കി ഇനി സിനിമയില്‍ പാടും. ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ പിന്നണിഗാനം ആലപിക്കുന്നത്. ബിജിപാലിന്റെ സംഗീതത്തിലാണ് അനന്യയുടെ സിനിമ അരങ്ങേറ്റം. 

ഉയരെ എന്ന് ചിത്രത്തിലെ 'നീ മുകിലോ..' എന്ന പാട്ട് അനന്യ കൂട്ടുകാര്‍ക്കായി പാടിയതാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്. ക്ലാസിലിരുന്ന് അനന്യ പാടുന്നതിന്റെ വിഡിയോ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് താരമായി മാറിയത്. 

കണ്ണൂര്‍ വാരം സ്വദേശിയായ അനന്യ ധര്‍മ്മശാല മാതൃക അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.  വീട്ടിലെ റേഡിയോയില്‍ പാട്ട് കേട്ടാണ് അനന്യ ആദ്യമായി സംഗീതം പഠിച്ചത്. വീട്ടുകാരുടെയും അധ്യാപകരുടെ പൂര്‍ണപിന്തുണ അനന്യക്ക് ഉണ്ട്. കാഴ്ച ലഭിക്കാന്‍ ചികില്‍സയിലാണ് അനന്യ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com