പ്രണയമീനുകളുടെ കടലില്‍ വിനായകന്റെ ചോരപ്പോരാട്ടം; കമല്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

'തൊട്ടപ്പന്' ശേഷം വിനായകന്‍ നായകനായെത്തുന്ന 'പ്രണയ മീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 
പ്രണയമീനുകളുടെ കടലില്‍ വിനായകന്റെ ചോരപ്പോരാട്ടം; കമല്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം


'തൊട്ടപ്പന്' ശേഷം വിനായകന്‍ നായകനായെത്തുന്ന 'പ്രണയ മീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 'ആമി'യ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലക്ഷദ്വീപ് പ്രധാന പരിസരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

തെലുങ്ക് താരം റിധി കുമാര്‍, നവാഗതനായ ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ അഭിനേത്രി പത്മാവതി റാവു, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

ജോണ്‍ പോളും കമലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും, ബികെ ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ക്യാമറ വിഷ്ണു പണിക്കരര്‍. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ഹിറ്റായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com