കെജിഎഫിന്റെ ചിത്രീകരണം കോടതി തടഞ്ഞു; കൂറ്റന്‍ സെറ്റുകളിട്ട് ഷൂട്ടിങ് തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍

കന്നട ചലച്ചിത്ര വ്യവസായത്തെ മാറ്റിമറിച്ച യഷിന്റെ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കോടതി തടഞ്ഞു.
കെജിഎഫിന്റെ ചിത്രീകരണം കോടതി തടഞ്ഞു; കൂറ്റന്‍ സെറ്റുകളിട്ട് ഷൂട്ടിങ് തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍

ന്നട ചലച്ചിത്ര വ്യവസായത്തെ മാറ്റിമറിച്ച യഷിന്റെ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കോടതി തടഞ്ഞു. കോലാര്‍ ഖനി മേഖലയിലെ ചിത്രീകരണമാണ് കോടതി തടഞ്ഞത്. ചിത്രീകരണം പരിസ്ഥിതി നാശത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി പരിസരവാസി നല്‍കിയ ഹര്‍ജിയിലാണ് കോലാര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയുടെ നടപടി. 

എന്നാല്‍ ഹൈദരബാദിലും ബെംഗലൂരുവിലും കൂറ്റന്‍ സെറ്റുകളിട്ട് ചിത്രീകരണം തുടരാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം ഇന്നലെ പുനരാരംഭിച്ചു. 

പ്രശാന്ത് നീല്‍ തന്നെ സംവിധാനം ചെയ്ത് ചിത്രത്തിന്റെ ആദ്യ ഭാഗം കന്നടയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു. രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായി സഞ്ജയ് ദത്താണ് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com