പതിനെട്ടു മാസം കട്ടപ്പണി; പൃഥ്വിക്കൊപ്പം ലാല്‍ ജൂനിയര്‍ എത്തുന്നത് സിക്‌സ് പാക്കില്‍

സംവിധായകന്‍ ജീന്‍ പോള്‍ ലാലിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്ന ചിത്രങ്ങളിലൊന്ന്
പതിനെട്ടു മാസം കട്ടപ്പണി; പൃഥ്വിക്കൊപ്പം ലാല്‍ ജൂനിയര്‍ എത്തുന്നത് സിക്‌സ് പാക്കില്‍

സംവിധായകന്‍ ജീന്‍ പോള്‍ ലാലിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്ന ചിത്രങ്ങളിലൊന്ന്. ശരീര ഭാരമൊക്കെ കുറച്ച് സിക്‌സ് പാക്കിലാണ് ലാല്‍ ജൂനിയര്‍ എത്തിയിരിക്കുന്നത്. 

പൃഥ്വിരാജ് നായകനാകുന്ന തന്റെ പുതിയ ചിത്രമായ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയാണ് ജീന്‍ ശരീര ഭാരം കുറച്ച് സിക്‌സ് പാക്കിലെത്തിയിരിക്കുന്നത്. ചിത്രത്തില്‍ ജീനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

തന്റെ പഴയൊരു ചിത്രവും പുതിയ രൂപവും ചേര്‍ത്തു വച്ച് ജീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സിക്‌സ് പാക്ക് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. 

പതിനെട്ടുമാസം കൊണ്ടാണ് താന്‍ ഈ രൂപം മാറ്റം നടത്തിയതെന്നാണ് ജീന്‍ പറയുന്നത്. മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com