അനുഷ്‌ക വീണ്ടും തടിച്ചെന്ന് പരിഹാസം; അതിന് നിങ്ങള്‍ക്ക് എന്താണെന്ന് ആരാധകര്‍

മൂന്ന് ദിവസമായി താരത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
അനുഷ്‌ക വീണ്ടും തടിച്ചെന്ന് പരിഹാസം; അതിന് നിങ്ങള്‍ക്ക് എന്താണെന്ന് ആരാധകര്‍

തെന്നിന്ത്യയിലെ താര സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. മികച്ച നടിയെന്ന് പേരു കേട്ട താരത്തിന് ആരാധകര്‍ നിരവധിയാണ്. കുറച്ചു നാളായി സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എന്നാല്‍ മൂന്ന് ദിവസമായി താരത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുതിയ ചിത്രം നിശബ്ദിന്റെ ചിത്രീകരണത്തിന് ശേഷം ഹൈദരബാദ് വിമാനത്താവളത്തില്‍ എത്തിയ താരത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. 

വെളുത്ത ടോപ്പും ജീന്‍സും ധരിച്ച് കൈയില്‍ ചെറിയ ബാഗുമായി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഇതോടെ താരത്തിന് തടികൂടി എന്ന രീതിയിലുള്ള പ്രചാരണം ശക്തമാവുകയാണ്. സിനിമ ഇല്ലാത്തതിനാലാണ് അനുഷ്‌ക ശരീരം ശ്രദ്ധിക്കാത്തത് എന്നാണ് പരിഹാസം. ഒരു തെലുങ്ക് വെബ്‌സൈറ്റ് ഉള്‍പ്പടെ അനുഷ്‌കയെ വണ്ണത്തെ പരിഹസിച്ച് രംഗത്ത് എത്തി. ഇതോടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയാണ് അനുഷ്‌കയുടെ ആരാധകര്‍. 

അനുഷ്‌കയ്ക്ക് തടികൂടിയാല്‍ തന്നെ എന്താണ് പ്രശ്‌നം എന്നാണ് അവര്‍ ചോദിക്കുന്നത്. തടിയില്‍ കാര്യമില്ലെന്നും കഴിവിലാണ് കാര്യമെന്നുമാണ് ആരാധകരുടെ വാദം. ബാഗ്മതിയാണ് അനുഷ്‌ക അഭിനയിച്ച അവസാന ചിത്രം. തുടര്‍ന്ന് തടി കൂടിയതിനാല്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ നടന്മാര്‍ തയ്യാറാവുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ മെലിഞ്ഞ് പുതിയ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട് താരം ആരാധകരെ ഞെട്ടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com