പ്രേക്ഷകരെ കരയിപ്പിക്കാനോ ചിരിപ്പിക്കാനോ?: മമ്മൂട്ടിയുടെ ഗാനഗന്ധര്‍വര്‍ ട്രെയിലര്‍ പുറത്ത്, വീഡിയോ

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വന്‍' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്.
പ്രേക്ഷകരെ കരയിപ്പിക്കാനോ ചിരിപ്പിക്കാനോ?: മമ്മൂട്ടിയുടെ ഗാനഗന്ധര്‍വര്‍ ട്രെയിലര്‍ പുറത്ത്, വീഡിയോ

സാധാരണക്കാരനായി നടന്‍ മമ്മൂട്ടി സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഒന്നും നോക്കാതെ തിയേറ്ററുകളിലേക്കോടാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, ഇതുവരെ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം അങ്ങനെയാണ്. ഒടുവിലിറങ്ങിയ 'ഉണ്ട' എന്ന ഖാലിദ് റഹ്മാന്‍ ചിത്രം അതിനൊരു ഉദാഹരണമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴു ആരാധകര്‍ അതേ പ്രതീക്ഷയിലാണ്.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വന്‍' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്. ഗാനമേള വേദികളില്‍ പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മനോജ് കെ ജയന്‍, ശ്രീജിത്ത് കരമന, മണിയന്‍പിള്ള രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി, മുകേഷ്, അശോകന്‍, സലീം കുമാര്‍, കുഞ്ചന്‍, ഇന്നസെന്റ്, സിദ്ദീഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com