'എവിടെയാണ് വൈഫൈ കുറവുള്ളത് എന്ന് അന്വേഷിച്ച് നടക്കുകയാണ്'; കാമുകനൊപ്പം വെക്കേഷന്‍ ആഘോഷിച്ച് ആലിയ; ചിത്രങ്ങള്‍

കെനിയ വെക്കേഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം
'എവിടെയാണ് വൈഫൈ കുറവുള്ളത് എന്ന് അന്വേഷിച്ച് നടക്കുകയാണ്'; കാമുകനൊപ്പം വെക്കേഷന്‍ ആഘോഷിച്ച് ആലിയ; ചിത്രങ്ങള്‍

കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം കെനിയയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. കഴിഞ്ഞ ദിവസം താരജോഡികള്‍ കെനിയയില്‍ സഫാരി നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇപ്പോള്‍ കെനിയ വെക്കേഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം. 

മസായ് മറ നാഷണല്‍ റിസര്‍വില്‍ നിന്നുള്ളതാണ് ചിത്രം. ഒലീവ് ഗ്രീന്‍ ഷര്‍ട്ടും ഷോര്‍ട്ട്‌സ് ധരിച്ച് കാമറ ബാഗും തോളിലിട്ട് നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേക്കപ്പ് ഒന്നുമില്ലാതെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനസ് കവര്‍ന്നിരിക്കുകയാണ്. 

വൈഫൈ എവിടെയാണ് കുറവുള്ളത് എന്ന് അന്വേഷിച്ചു നടക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് കാരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ വിരവധി പേരാണ് ചിത്രത്തിന് മികച്ച പ്രതികരണം അറിയിച്ചിരിക്കുന്നത്. നേരത്തെ കാമുകന്‍ രണ്‍ബീറിനൊപ്പമുള്ള താരത്തിന്റെ ചിത്രം പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com