'ഫൈനല്‍സ് അരുണേട്ടന്റെ 12വര്‍ഷത്തെ സ്വപ്നം, ആലിസ് എന്റെ ഭാഗ്യം'; സംവിധായകനെ കെട്ടിപ്പിടിച്ച് രജിഷ (വിഡിയോ) 

By സമകാലികമലയാളം ഡെസ്‌ക് സമകാലികമലയാളം ഡെസ്‌ക്  |   Published: 08th September 2019 05:34 PM  |  

Last Updated: 08th September 2019 05:34 PM  |   A+A-   |  

rajisha

 

ണചിത്രങ്ങളില്‍ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഫൈനല്‍സ്. അരുണ്‍ എന്ന നവാഗതസംവിധായകന്റെ കന്നിചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമാപ്രേമികള്‍. രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നായികയുടെ അച്ഛന്‍ വേഷം അവതരിപ്പിച്ചിരിക്കുന്ന സുരാജും കൈയ്യടി നേടി. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്നാണ് വിശേഷണം. 

തീയേറ്ററില്‍ സിനിമ കണ്ടുതീര്‍ത്ത ശേഷം സംവിധായന്‍ അരുണുമായി സന്തോഷം പങ്കുവയ്ക്കുന്ന രജിഷയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രജീഷ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

കടലോളം സ്‌നേഹവും നന്ദിയും മാത്രം എന്ന് കുറിച്ചാണ് രജിഷ പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. ഫൈനല്‍സ് എന്ന ചിത്രം സംവിധായകന്‍ അരുണിന്റെ 12 വര്‍ഷത്തെ സ്വപ്‌നവും കഷ്ടപാടുമാണെന്നാണ് രജിഷ പറയുന്നത്. അരുണിന്റെ ആദ്യ ചിത്രത്തിലെ ആലീസ് എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും രജിഷ കുറിച്ചു.