മറ്റൊരു വെട്രിമാരന്‍ മാജിക് ആകുമോ?: വീണ്ടും ഞെട്ടിക്കാന്‍ ധനുഷ്; കൂടെ മഞ്ജു, 'അസുരന്‍' ട്രെയിലര്‍

ധനുഷും മഞ്ജു വാര്യരും ഒന്നിക്കുന്ന വെട്രിമാരന്‍ ചിത്രം അസുരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 
മറ്റൊരു വെട്രിമാരന്‍ മാജിക് ആകുമോ?: വീണ്ടും ഞെട്ടിക്കാന്‍ ധനുഷ്; കൂടെ മഞ്ജു, 'അസുരന്‍' ട്രെയിലര്‍

നുഷും മഞ്ജു വാര്യരും ഒന്നിക്കുന്ന വെട്രിമാരന്‍ ചിത്രം അസുരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഏറെ പ്രതീക്ഷ തരുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.

ആക്ഷന്‍-പൊളിറ്റിക്കല്‍ ത്രില്ലര്‍ ശ്രേണിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധനുഷ് രണ്ട് ലുക്കുകളില്‍ പ്രത്യേക്ഷപ്പെടുന്ന ചിത്രത്തില്‍ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് അസുരന്‍. പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com