'എനിക്ക് ബ്രെയിന്‍ ഇല്ലേ'; മകളുടെ സ്‌കാന്‍ റിപ്പോര്‍ട്ട് കേട്ട് ഞെട്ടി ജയസൂര്യ; ട്രോളുമായി ആരാധകര്‍; വിഡിയോ

മകള്‍ക്കൊപ്പമുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
'എനിക്ക് ബ്രെയിന്‍ ഇല്ലേ'; മകളുടെ സ്‌കാന്‍ റിപ്പോര്‍ട്ട് കേട്ട് ഞെട്ടി ജയസൂര്യ; ട്രോളുമായി ആരാധകര്‍; വിഡിയോ

ഴിഞ്ഞ ദിവസം നടന്‍ ജയസൂര്യയ്ക്ക് തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് പരിക്കേറ്റിരുന്നു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരം തലകറങ്ങി വീഴുകയായിരുന്നു. താരത്തി വിശ്രമം പറഞ്ഞിരിക്കുന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിശ്രമകാലം രസകരമാക്കാന്‍ മക്കള്‍ക്കൊപ്പം കൂടിയിരിക്കുകയാണ് താരം. മകള്‍ക്കൊപ്പമുള്ള ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

വീട്ടിലെ ഡോക്ടറായ മകള്‍ വേദയെ കാണാന്‍ ചെന്നിരിക്കുകയാണ് ജയസൂര്യ. അച്ഛനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് സ്‌കാന്‍ ചെയ്ത ശേഷം വേദം വലിയ ഒരു കണ്ടുപിടുത്തം നടത്തി. അച്ഛന് ബ്രെയിന്‍ ഇല്ല. എന്തായാലും അച്ഛനും മകളും തമ്മിലുള്ള കളി ആരാധകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ജയസൂര്യയെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. 

നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് രസകരമായ കമന്റ് പോസ്റ്റ് ചെയ്തത്. കാണാതെ പോയ ബ്രെയിന്‍ ഇവിടെ കാരവാനില്‍ ഇരിപ്പുണ്ടെന്നും അത് കൊടുത്തുവിടട്ടേ എന്നുമായിരുന്നു കമന്റ്. ഇനിയത് വേണ്ടെന്നും പുതിയൊരെണ്ണം തപ്പിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ജയസൂര്യയുടെ മറുപടി. കൊച്ചിന് കാര്യം മനസിലായെന്നും പിള്ള മനസ്സില്‍ കള്ളമില്ല എന്നും പറയുന്ന കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പോസ്റ്റ്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by actor jayasurya (@actor_jayasurya) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com