ലാൽ ജോസിന്റെ മകളുടെ വിവാഹത്തിൽ നിറസാന്നിധ്യമായി ദി‌ലീപും മീനാക്ഷിയും; വിഡിയോ 

ഇരുവരും നവ ദമ്പതികൾക്ക് ആശംസകൾ നേർന്നാണ് മടങ്ങിയത്
ലാൽ ജോസിന്റെ മകളുടെ വിവാഹത്തിൽ നിറസാന്നിധ്യമായി ദി‌ലീപും മീനാക്ഷിയും; വിഡിയോ 

സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരിയും ജോഷ്വാ മാത്യുവും വിവാഹിതരായി. ഇന്നലെ നടന്ന വിവാഹത്തിൽ നടൻ ദിലീപും മകൾ മീനാക്ഷിയും പങ്കെടുത്തു. പള്ളിയിലെ ചടങ്ങിൽ ആദ്യം മുതൽ സംബന്ധിച്ച ഇരുവരും നവ ദമ്പതികൾക്ക് ആശംസകൾ നേർന്നാണ് മടങ്ങിയത്. പിന്നീട് നടന്ന വിവാഹ റിസപ്ഷനിൽ മലയാളസിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ മെയ് 26ന് ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം തൃശ്ശൂരിൽ വച്ച് നടന്നിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യ മാധവന്‍, നവ്യ നായര്‍, ഹരീശ്രീ അശോകന്‍, അനുശ്രീ, ആന്‍ അഗസ്റ്റിന്‍, ലെന, അന്ന രേഷ്മ, രമേഷ് പിഷാരടി, അന്ന ബെന്‍ സംവിധായകരായ കമല്‍, സിബി മലയില്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com