'വിഎഫ്എക്‌സിന് പണമുണ്ടായില്ല, ഉപയോഗിച്ചത് യഥാര്‍ത്ഥ മൃഗത്തെ'; ജല്ലിക്കെട്ട് ഉയര്‍ത്തിയ വെല്ലുവിളിയെക്കുറിച്ച് ലിജോ ജോസ്

'വിഎഫ്എക്‌സിന് പണമുണ്ടായില്ല, ഉപയോഗിച്ചത് യഥാര്‍ത്ഥ മൃഗത്തെ'; ജല്ലിക്കെട്ട് ഉയര്‍ത്തിയ വെല്ലുവിളിയെക്കുറിച്ച് ലിജോ ജോസ്

ഷൂട്ടിങ് സമയത്ത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത് ഈ പോത്തായിരുന്നു എന്നാണ് ലിജോ ജോസ് പറയുന്നത്

ലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്. 44ാം ടൊറന്‍ഡോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ലിജോ ജോസിനെ പ്രശംസയില്‍ മൂടുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മാസ്റ്റര്‍ ക്രാഫ്റ്റാണ് ജല്ലിക്കെട്ട് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. കയറുപൊട്ടിച്ച് ഓടുന്ന ഒരു പോത്തിനെ കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്. 

ഷൂട്ടിങ് സമയത്ത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത് ഈ പോത്തായിരുന്നു എന്നാണ് ലിജോ ജോസ് പറയുന്നത്. പോത്തിനെ കേന്ദ്രീകരിച്ചുള്ള ചിത്രീകരണമാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത്. വിഎഫ്എക്‌സ് ചിലവേറിയതായതിനാല്‍ അത് ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. കൂടാതെ ജീവനുള്ള മൃഗങ്ങളെ വിഎഫ്എക്‌സ് ഉപയോഗിച്ച് സ്‌ക്രീനില്‍ കൊണ്ടുവരുന്നത് ശരിയാവില്ല എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് ലിജോ ജോസ് പറയുന്നത്. അതിനാലാണ് യഥാര്‍ത്ഥ മൃഗത്തെയും അനിമട്രോണിക്‌സും ചിത്രത്തില്‍ ഉപയോഗിച്ചത്. 

സമൂഹത്തില്‍ നിലനില്‍ക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നതുകൂടിയാണ് ചിത്രം. എന്നാല്‍ ഇന്നത്തെ കാലത്ത് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളുമായി ചിത്രത്തെ ബന്ധിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിന്റെ സിനിമയെ ടൊറന്‍ഡോയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബറില്‍ ചിത്രം തീയെറ്ററില്‍ എത്തുന്നത്. അതിന് മുന്‍പ് ബുസാന്‍ ചലച്ചിത്രോത്സവത്തിലും ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. 

എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. തരംഗം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ശാന്തിയാണ് ജല്ലിക്കെട്ടിലെ നായിക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കെട്ടിനുവേണ്ടിയും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com