'ഇപ്പോഴാണ് ഞാനെന്റെ രാജകുമാരനെ കണ്ടെത്തിയത്, ഇത്രനാളും ഞാന്‍ ഉമ്മവെച്ചത്...'; തുറന്നുപറഞ്ഞ് തപ്‌സി പന്നു 

ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നതെന്നും തപ്‌സി
'ഇപ്പോഴാണ് ഞാനെന്റെ രാജകുമാരനെ കണ്ടെത്തിയത്, ഇത്രനാളും ഞാന്‍ ഉമ്മവെച്ചത്...'; തുറന്നുപറഞ്ഞ് തപ്‌സി പന്നു 

പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി തപ്‌സി പന്നു. തന്റെ കാമുകന്‍ ക്രിക്കറ്റ് താരമോ സിനിമാ താരമോ അല്ലെന്നും താരം പറഞ്ഞു. തനിക്ക് കുട്ടികള്‍ വേണം എന്ന് തോന്നുമ്പോള്‍ മാത്രമേ കല്ല്യാണം കഴിക്കുന്നതിനേക്കുറിച്ച് ചിന്തിക്കുകയൊള്ളു എന്നും ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നതെന്നും തപ്‌സി പറഞ്ഞു. 

'എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ആളുകള്‍ ആകാംഷയോടെ നോക്കികാണുന്ന പ്രൊഫഷണില്‍ ഉള്ള ആളല്ല എന്റെ ജീവിതത്തിലെ വ്യക്തി. അദ്ദേഹം ഒരു നടനോ ക്രിക്കറ്റ് താരമോ അല്ല. അദ്ദേഹം ഇവിടെ ഉള്ള ഒരാളെ അല്ല', തപ്‌സി പറഞ്ഞു. 

സഹോദരിക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് തപ്‌സിയുടെ ഈ തുന്നുപറച്ചില്‍. താന്‍ കാരണമാണ് തപ്‌സി കാമുകനുമായി കണ്ടുമുട്ടിയതെന്നും അതുകൊണ്ട് തപ്‌സി തന്നോടാണ് നന്ദിപറയേണ്ടതെന്നും ഷഗുണ്‍ പറഞ്ഞു. ഇതിനുമുന്‍പുള്ള തപ്‌സിയുടെ കാമുകന്മാരെ കാണുമ്പോള്‍ 'എവിടുന്നാണ് ഇവരെയൊക്കെ കണ്ടുപിടിക്കുന്നത്' എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഷഗുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ' എന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുന്‍പ് ഞാന്‍ ഒരുപാട് തവളകളെ ഉമ്മവച്ചിട്ടുണ്ട്' എന്നാണ് തപ്‌സി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com