'മാമാങ്കം' ഗ്രാഫിക്കല്‍ ടീസര്‍ എത്തി; മരണമാസ്സ്‌ എന്ന് ആരാധകർ 

ഇംഗ്ലീഷ് നരേഷനോടുകൂടിയാണ് ടീസർ
'മാമാങ്കം' ഗ്രാഫിക്കല്‍ ടീസര്‍ എത്തി; മരണമാസ്സ്‌ എന്ന് ആരാധകർ 

മ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'മാമാങ്ക'ത്തിന്‍റെ ഗ്രാഫിക്കൽ ടീസർ പുറത്തുവിട്ടു. ഇംഗ്ലീഷ് നരേഷനോടുകൂടിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം രണ്ടരലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. 

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനായി നിർമ്മിച്ചത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ടാണ് ഭീമാകാരമായ മാളിക നിര്‍മ്മിച്ചത്. ഇവിടെവെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ് മാമാങ്കത്തിന്‍റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത്. ഇവിടെ പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളില്‍ ഒന്നായ ഇത് രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നു മാസം കൊണ്ട് നിര്‍മ്മിച്ചതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com