'ഉറക്കം എഴുന്നേറ്റാല്‍ നിങ്ങളെപ്പോലെ ഞങ്ങളും ചവറ് ലുക്കാണ്'; മേക്കപ്പ് വിഡിയോ പങ്കുവെച്ച് വരലക്ഷ്മി

നടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത്കുമാര്‍
'ഉറക്കം എഴുന്നേറ്റാല്‍ നിങ്ങളെപ്പോലെ ഞങ്ങളും ചവറ് ലുക്കാണ്'; മേക്കപ്പ് വിഡിയോ പങ്കുവെച്ച് വരലക്ഷ്മി

സിനിമ നടിമാരെപ്പോലെ സൗന്ദര്യം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതിനായി അവരുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം അതേ പോലെതന്നെ പകര്‍ത്തുന്നവരുമുണ്ട്. നടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത്കുമാര്‍. ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നതുതന്നെ സുന്ദരികളായിട്ടല്ലെന്നും ഒരുപാട് പേരുടെ പ്രവൃത്തികളുടെ ഫലമായാണ് ഇങ്ങനെയിരിക്കുന്നത് എന്നുമാണ് താരം പറയുന്നത്. 

മേക്കപ്പ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്. സിനിമ നടിമാരെപ്പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ വിഡിയോ. സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഈ വിഡിയോ. ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്' വരലക്ഷ്മി കുറിച്ചു. 

എന്തായാലും താരത്തിന്റെ തുറന്നു പറച്ചില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഇത് തുറന്നു പറയാന്‍ കാണിച്ച ധൈര്യം അപാരം എന്നാണ് കമന്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com