'പുരുഷന്മാരുടെ കാര്യത്തില്‍ അമ്മയ്ക്ക് എന്നെ വിശ്വാസമില്ലായിരുന്നു, ഞാന്‍ എളുപ്പത്തില്‍ പ്രണയത്തില്‍ വീഴുമെന്നാണ് പറഞ്ഞിരുന്നത്'; ജാന്‍വി

താന്‍ എളുപ്പത്തില്‍ പ്രണയത്തില്‍ വീഴുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നെന്നും അതിനാല്‍ തന്റെ ഭാവി വരനെ തെരഞ്ഞെടുക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു എന്നാണ് താരം വ്യക്തമാക്കി
'പുരുഷന്മാരുടെ കാര്യത്തില്‍ അമ്മയ്ക്ക് എന്നെ വിശ്വാസമില്ലായിരുന്നു, ഞാന്‍ എളുപ്പത്തില്‍ പ്രണയത്തില്‍ വീഴുമെന്നാണ് പറഞ്ഞിരുന്നത്'; ജാന്‍വി

വിവാഹത്തെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചുമെല്ലാം അമ്മ ശ്രീദേവിയുമായി സംസാരിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞ് നടി ജാന്‍വി കപൂര്‍. എന്നാല്‍ പുരുഷന്മാരെക്കുറിച്ചുള്ള തന്റെ മുന്‍വിധികളെല്ലാം തെറ്റായിരുന്നു എന്നാണ് അമ്മയുടെ അഭിപ്രായം. താന്‍ എളുപ്പത്തില്‍ പ്രണയത്തില്‍ വീഴുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നെന്നും അതിനാല്‍ തന്റെ ഭാവി വരനെ തെരഞ്ഞെടുക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു എന്നാണ് താരം വ്യക്തമാക്കി. ബ്രൈഡ് ടുഡേയേക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. 

തന്റെ വിവാഹം പരമ്പരാഗത രീതിയിലായിരിക്കും നടക്കുക എന്നാണ് ജാന്‍വി പറയുന്നത്. വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക. തിരുപ്പതിയില്‍ വച്ച് വളരെ പരമ്പരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം. ഫാന്റസികളൊഴിവാക്കി  നടക്കുന്ന ചടങ്ങില്‍ ഇഡ്‌ലിയും സാമ്പറുമടക്കമുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുണ്ടാകുമെന്നും ജാന്‍വി വ്യക്തമാക്കുന്നു. 

വിവാഹം കഴിക്കുന്നയാള്‍ ജോലി പാഷനായുള്ള വ്യക്തിയാവണമെന്നും എക്‌സൈറ്റ് ചെയ്യിക്കാന്‍ കഴിവുള്ളവനാകണമെന്നുമാണ് ജാന്‍വിയുടെ ആഗ്രഹം. നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. 

ജാന്‍വിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. കരണ്‍ ജോഹര്‍ നിര്‍മിച്ച് ധടക് എന്ന ചിത്രത്തില്‍ ഇഷാന്‍ ഖട്ടറിന്റെ നായികയായാണ് താരം അരങ്ങേറിയത്. ഇപ്പോള്‍ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com