ആഘോഷമായ് വിവാഹം; മകളുടെ വിവാഹ വിഡിയോ പങ്കുവെച്ച് ലാല്‍ ജോസ്

വിവാഹ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്‌
ആഘോഷമായ് വിവാഹം; മകളുടെ വിവാഹ വിഡിയോ പങ്കുവെച്ച് ലാല്‍ ജോസ്

ഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായത്. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആയിരുന്നു വരന്‍. ഇപ്പോള്‍ വിവാഹ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്‌. പാട്ടും ഡാന്‍സുമെല്ലാമായി വന്‍ ആഘോഷമായിട്ടായിരുന്നു വിവാഹം. നടന്‍ ദിലീപും മകള്‍ മീനാക്ഷിയുമായിരുന്നു ചടങ്ങുകളിലെ പ്രധാന ശ്രദ്ധ കേന്ദ്രം. ഇവരെ കൂടാതെ സിനിമ- രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖരും പങ്കെടുത്തു. സെപ്റ്റംബര്‍ എട്ടിനായിരുന്നു വിവാഹം. 

ഇക്കഴിഞ്ഞ മെയ് 26ന് ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം തൃശ്ശൂരില്‍ വച്ച് നടന്നിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യ മാധവന്‍, നവ്യ നായര്‍, ഹരീശ്രീ അശോകന്‍, അനുശ്രീ, ആന്‍ അഗസ്റ്റിന്‍, ലെന, അന്ന രേഷ്മ, രമേഷ് പിഷാരടി, അന്ന ബെന്‍ സംവിധായകരായ കമല്‍, സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com