'കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറിയിരിക്കുന്നു'; പഴയ ഒരു മിമിക്രിയുടെ ഫോട്ടോയുമായി സുഹൃത്ത്

സൈനിക് സ്‌കൂളില്‍ ഇന്ദ്രജിത്തിന്റെ സഹപാഠിയായിരുന്ന ഗണേഷ് മോഹന്റേതാണ് കുറിപ്പ്
'കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറിയിരിക്കുന്നു'; പഴയ ഒരു മിമിക്രിയുടെ ഫോട്ടോയുമായി സുഹൃത്ത്

ലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരു അഭിനേതാവാകണം എന്നായിരുന്നു ഇന്ദ്രജിത്തിന്റെ ആഗ്രഹം. അതിനാല്‍ സ്‌കൂളിലെ കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു താരം. എട്ടാം ക്ലാസില്‍വെച്ച് ഷേക്‌സ്പിയര്‍ നാടകം ഒറ്റയ്ക്ക് അവതരിപ്പിച്ച് സുഹൃത്തുക്കളേയും അനിയന്‍ പൃഥ്വിരാജിനെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലത്തെ കഴിവിനെക്കുറിച്ച് ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് താരത്തിന്റെ സഹപാഠി. സൈനിക് സ്‌കൂളില്‍ ഇന്ദ്രജിത്തിന്റെ സഹപാഠിയായിരുന്ന ഗണേഷ് മോഹന്റേതാണ് കുറിപ്പ്. ഒപ്പം താരത്തിനൊപ്പം മിമിക്രി അവതരിപ്പിക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തിന്റെ ഓര്‍മ താരം തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

സുഹൃത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

'നടനിലേക്കുള്ള ദൂരംമൈ കര്‍മ മൊമന്റ്

ഒരിക്കല്‍ നടനാകാന്‍ ആഗ്രഹിച്ചു, ഉറപ്പായും നടനെ ആകൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ചങ്ങാതിയുമായി ചേര്‍ന്ന് ചില്ലറ നമ്പറുകള്‍ ഒക്കെ ഇട്ട് നടന്നു. അതൊരു കാലം.. !!

ഇന്നലെ ഓണമൊക്കെയുണ്ട് വീട്ടിലെ പഴയ സാധനങ്ങള്‍ ഒതുക്കി വെക്കുമ്പോള്‍ ഈ ഫോട്ടോ കിട്ടി. പഴയ ഒരു മിമിക്രിയുടെ ഫോട്ടോ. കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷം...

കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറിയിരിക്കുന്നു, ഈയുള്ളവന്‍ നിന്നടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നു...

'നോം അഭ്രപാളികളില്‍ നടനായില്ലന്നു മാത്രമല്ല, ഇനി ഒരിക്കലും അത് ആകാനും പോണില്ല എന്ന തിരിച്ചറിവുണ്ടായിരിക്കണു! അതാണ് ഇഷ്ടാ ഈ ,

REALISING YOUR KARMA MOMENT എന്നൊക്കെ പറയുന്നത് !! '

LIFE IS GOOD, YET NOSTALGIA IS A GREATER FEELING.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com