മഞ്ഞുരുകുന്ന താഴ് വരയില്‍ സുന്ദരിയായി പാര്‍വതി: വിവാഹനിശ്ചയ വീഡിയോ പുറത്ത്

പാര്‍വതി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.
മഞ്ഞുരുകുന്ന താഴ് വരയില്‍ സുന്ദരിയായി പാര്‍വതി: വിവാഹനിശ്ചയ വീഡിയോ പുറത്ത്

ണ്ടാഴ്ച മുന്‍പാണ് നടി പാര്‍വതി നമ്പ്യാരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ധാരാളം ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പാര്‍വതി നമ്പ്യാരുടെ വിവാഹനിശ്ചയ വിഡിയോ ട്രെയിലര്‍ ആണ് ശ്രദ്ധേയമാകുന്നത്. 

പാര്‍വതി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. വിനീത് മേനോന്‍ ആണ് വരന്‍. പൈലറ്റ് ആയി ജോലി ചെയ്യുകയാണ് വിനീത്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പാര്‍വതി മികച്ച നര്‍ത്തകി കൂടിയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്‍. പിന്നീട്  രഞ്ജിത്ത് ചിത്രം 'ലീല'യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com