എന്താരു ക്യൂട്ടാണ്! താരസുന്ദരിയുടെ 'ലിറ്റില്‍ മീ' ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

വ്യത്യസ്ത പ്രായങ്ങളിലുള്ള മൂന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്
എന്താരു ക്യൂട്ടാണ്! താരസുന്ദരിയുടെ 'ലിറ്റില്‍ മീ' ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് സിനിമ താരങ്ങള്‍. ഇതിനോടകം നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് വൈറലായത്. ഇപ്പോള്‍ വീണ്ടും ഒരു കുട്ടിത്താരം ആരാധകരുടെ മനസ് കീഴടക്കുകയാണ്. ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ള മൂന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക. 

'ലിറ്റില്‍ മി' എന്ന തലക്കെട്ടോടെയാണ് അനുഷ്‌ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തേക്കാള്‍ ക്യൂട്ടാണ് കുഞ്ഞിലെ എന്നാണ് ആരാധകരുടെ കമന്റ്. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ഉള്ള ചിത്രം ആരാധകരുടെ മനം കവരുകയാണ്. എന്നാല്‍ എപ്പോഴും താരം സൂപ്പര്‍ ആണ് ചിലരുടെ കമന്റ്. 

2008ല്‍ പുറത്തിറങ്ങിയ രബ്‌നേ ബനാ ദീ ജോടിയിലൂടെ ഷാരൂഖ് ഖാന്റെ നായികയായാണ് അനുഷ്‌ക സിനിമയിലേക്ക് വരുന്നത്. ബോളിവുഡിലെ മുന്‍നിര നായികയാണ് താരം. ആരാധക ശ്രദ്ധ നേടിയതും നിരൂപക പ്രശംസ നേടിയതുമായ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുമായുള്ള വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമാണ് അനുഷ്‌ക. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ജനിച്ച അനുഷ്‌ക കേണല്‍ അജയ് കുമാര്‍ ശര്‍മ്മയുടെയും അഷിമ ശര്‍മ്മയുടെയും മകളാണ്. അനുഷ്‌കയുടെ മൂത്ത സഹോദരന്‍ കര്‍ണേഷ് ശര്‍മ്മ സിനിമാനിര്‍മ്മാതാവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com