എനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുണ്ട്; ആരാധകരെ ഞെട്ടിച്ച് ഇലിയാന ഡിക്രൂസ്

ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ കണ്ട നിഗൂഢമായ ചതവിന് കാരണം ഉരക്കത്തില്‍ എഴുന്നേറ്റു നടന്നതാണ് എന്നാണ് താരം പറയുന്നത്
എനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുണ്ട്; ആരാധകരെ ഞെട്ടിച്ച് ഇലിയാന ഡിക്രൂസ്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഇലിയാന ഡിക്രൂസ്. ഇപ്പോള്‍ ഒരു ട്വീറ്റിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. തനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുണ്ടെന്നാണ് താരം പറയുന്നത്. ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ കണ്ട നിഗൂഢമായ ചതവിന് കാരണം ഉരക്കത്തില്‍ എഴുന്നേറ്റു നടന്നതാണ് എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

എനിക്ക് ഇപ്പോള്‍ പൂര്‍ണ ബോധ്യമായി ഞാന്‍ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നുണ്ടെന്ന്. കാലിലെ നിഗൂഢമായ മുഴയ്ക്കും ചതവേറ്റ പാടും ഉണ്ടാകാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല' ഇലിയാന കുറിച്ചു. ഇതിന് പിന്നാലെ തന്റെ ഉറക്കത്തില്‍ എഴുന്നേറ്റുള്ള യാത്ര എങ്ങോട്ടാണെന്ന് താരം വ്യക്തമാക്കി. പാതിരാത്രി സ്‌നാക്‌സ് കഴിക്കാന്‍ ഫ്രിഡ്ജിന് അടുത്തേക്ക് പോയതായിരിക്കും എന്നാണ് ഇലിയാന കുറിച്ചത്. 

ഇതോടെ ആരാധകര്‍ ആവേശത്തിലായി. സ്‌നാക്‌സ് കഴിക്കാന്‍ തോന്നിയാല്‍ ഉറക്കത്തിലായാലും എഴുന്നേറ്റ് നടക്കും എന്നാണ് ആരാധകരുടെ കമന്റുകള്‍. കാമുകന്‍ ആന്‍ഡ്രൂ നീബോണിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് ഇലിയാനയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. പ്രണയം തകര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com