രാണു മൊണ്ഡാലിന് സല്‍മാന്‍ അന്‍പത്തിയഞ്ച് ലക്ഷത്തിന്റെ വീട് സമ്മാനിച്ചോ?: സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി രാണു

ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് രാണു.
രാണു മൊണ്ഡാലിന് സല്‍മാന്‍ അന്‍പത്തിയഞ്ച് ലക്ഷത്തിന്റെ വീട് സമ്മാനിച്ചോ?: സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി രാണു

റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനിലുംപാട്ടുപാടി ഉപജീവനമാര്‍ഗംം കണ്ടെത്തിയിരുന്ന രാണു മൊണ്ടാല്‍ ഇന്ന് അറിയപ്പെടുന്ന ഗായികയാണ്. ഹിമേഷ് രേഷമിയയുടെ സംഗീതത്തില്‍ ആലപിച്ച ഗാനം പുറത്തിറങ്ങിയിട്ട് അധികനാളുകളായില്ല. ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇതിനിടെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ രാണു മൊണ്ഡലിന് വീട് സമ്മാനിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. അമ്പത്തിയഞ്ചു ലക്ഷം രൂപയുടെ വീടും കാറും സല്‍മാന്‍ രാണുവിന് സമ്മാനിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് രാണു. എന്നാല്‍ സല്‍മാന്‍ ഖാന്‍ സംഭവത്തെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. 

ആ വാര്‍ത്തയില്‍ വാസ്തവമില്ലെന്നാണ് രാണു പറയുന്നത്. വീട് സമ്മാനിക്കുകയായിരുന്നുവെങ്കില്‍ അതിനെക്കുറിച്ച് സല്‍മാന്‍ തന്നെ പ്രഖ്യാപിച്ചേനെയെന്നാണ് രാണു പറയുന്നത്. ഇതുവരെയും സല്‍മാന്‍ അതെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കാര്യമില്ലാതെ ഇത്തരം അഭ്യൂഹങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും രാണു പറഞ്ഞു. 

'എന്നോടു നേരിട്ടോ മറ്റാരെങ്കിലും വഴിയുമോ വീട് നല്‍കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ആരോടും തന്നെ സഹായിക്കണമെന്ന് ഇതുവരെ പറഞ്ഞില്ല, സല്‍മാന്‍ ഖാനോടും താന്‍ സഹായം അപേക്ഷിക്കില്ല'- രാണു പറയുന്നു.  

ആദ്യമൊക്കെ ഈ വാര്‍ത്ത കേട്ടപ്പോള്‍ സത്യമാണോ അല്ലയോ എന്ന സംശയമായിരുന്നു. എന്നാല്‍ വിഷയത്തില്‍ സല്‍മാന്‍ തന്നെ നേരിട്ട് സംസാരിച്ചിരുന്നുവെങ്കില്‍ വാര്‍ത്തയെ വിശ്വസിക്കുമായിരുന്നുവെന്നും രാണു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com