''ഞാനിതുവരെ കണ്ടതില്‍ വെച്ചേറ്റവും വിശാലമനസ്‌കന്‍, എന്റേതായി തുടരുന്നതില്‍ നന്ദി''

'നിനക്കൊപ്പമുള്ള ഓരോ ദിവസവും കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുന്നു'.
''ഞാനിതുവരെ കണ്ടതില്‍ വെച്ചേറ്റവും വിശാലമനസ്‌കന്‍, എന്റേതായി തുടരുന്നതില്‍ നന്ദി''



ന്ന് പോപ് ഗായകന്‍ നിക് ജൊനാസിന്റെ 27ാം ജന്‍മദിനമാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് തരംഗമാകുന്നത്. നികിന് വേണ്ടി വളരെ വികാര നിര്‍ഭരമായ ഒരു കുറിപ്പാണ് പ്രിയങ്ക എഴുതിയിരിക്കുന്നത്.

ഇരുവരുമൊന്നിച്ചുള്ള ഫോട്ടോകളും വിഡിയോയും ഒപ്പമുണ്ട്. ''എന്റെ ജീവിതത്തിന്റെ പ്രകാശം. നിനക്കൊപ്പമുള്ള ഓരോ ദിവസവും കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുന്നു. ഞാനിതുവരെ കണ്ടതില്‍ വെച്ചേറ്റവും വിശാലമനസ്‌കനായ സ്‌നേഹമുള്ള മനുഷ്യനായിരിക്കുന്നതില്‍ നന്ദി. എന്റേതായി തുടരുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ. ഐ ലവ് യൂ നിക്ക് ജോനാസ്'- പ്രിയങ്ക കുറിച്ചു.


കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹം. ഒരിടവേളക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രം ഒക്ടോബറില്‍ റിലീസിനൊരുങ്ങുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com