മോദിയുടെ ജീവിതം ബന്‍സാലി ചിത്രമായി വീണ്ടും വെള്ളിത്തിരയിലേക്ക്

മോദിയുടെ ജീവിതം ബന്‍സാലി ചിത്രമായി വീണ്ടും വെള്ളിത്തിരയിലേക്ക്
മോദിയുടെ ജീവിതം ബന്‍സാലി ചിത്രമായി വീണ്ടും വെള്ളിത്തിരയിലേക്ക്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ഇത്തവണ വിഖ്യാത ചലച്ചിത്രകാരന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് മോദി ചിത്രം യാഥാര്‍ഥ്യമാക്കുന്നത്. മന്‍ ബൈരാഗി എന്നു പേരിട്ടിട്ടുള്ള ചിത്രത്തില്‍ നിര്‍മാതാവിന്റെ റോള്‍ ആണ് ബന്‍സാലിക്ക്. രചനയും സംവിധാനവും സഞ്ജയ് ത്രിപാഠി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോദിയുടെ ജന്മദിനമായ ഇന്ന് ബാഹുബലി താരം പ്രഭാസ് പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ യുവത്വത്തിലെ 'പരിവര്‍ത്തന ദിശ' ആയിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മോദിയുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത ചില ഭാഗങ്ങളാവും ചിത്രത്തില്‍ ഉണ്ടാവുക. 

തലമുറഭേദമെന്യേ ഏവര്‍ക്കും ഇഷ്ടമാവുന്ന വിധത്തിലാവും ചിത്രം ഒരുക്കുകയെന്ന് സഞ്ജയ് ത്രിപാഠി പറഞ്ഞു. ഒരു മനുഷ്യന്‍ സ്വയം കണ്ടെത്തുന്നതിന്റെ ചലച്ചിത്ര ഭാഷ്യമാവും ഇതെന്ന് ത്രിപാഠി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com