ആരാണെന്ന് അറിയാതെ ഓട്ടോഗ്രാഫ് ചോദിക്കാനെത്തി കുട്ടിആരാധിക; നാറ്റിക്കല്ലേ എന്ന് നിവിന്‍ പോളി; വിഡിയോ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് രസകരമായ സംഭവമുണ്ടായത്
ആരാണെന്ന് അറിയാതെ ഓട്ടോഗ്രാഫ് ചോദിക്കാനെത്തി കുട്ടിആരാധിക; നാറ്റിക്കല്ലേ എന്ന് നിവിന്‍ പോളി; വിഡിയോ

ലയാളത്തിലെ യുവതാരങ്ങളില്‍ അറ്റവും ആരാധകരുള്ള താരമാണ് നിവിന്‍ പോളി. കൊച്ചു കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം നിവിനെ ഇഷ്ടമാണ്. എന്നാല്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്ന കുട്ടി ആരാധിക താരത്തിന്റെ മുന്നില്‍ വെച്ച് ഈ ചേട്ടന്‍ ആരാണെന്ന് ചോദിച്ചാല്‍ എങ്ങനെയിരിക്കും. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് രസകരമായ സംഭവമുണ്ടായത്. 

നിവിന്റെ കൊച്ചു ആരാധികയാണ് താരത്തിന്റെ ഓട്ടോഗ്രാഫിനായി എത്തിയത്. തന്റെ സുഹൃത്തിനൊപ്പമാണ് കുട്ടി എത്തിയത്. എന്നാല്‍ നിവിന്റെ അടുത്ത് എത്തിയിട്ടും കൂട്ടുകാരിക്ക് ആളെ മനസിലായില്ല. ഓട്ടോഗ്രാഫ് എഴുതുന്നതിനിടെ ആരാധികയായ കൂട്ടുകാരിയോട് തന്റെ സംശയം ചോദിക്കുകയും ചെയ്തു. ഇത് ആരാണ്' ഉടനെ എത്തി കൂട്ടുകാരിയുടെ മറുപടി. 'ഇത് ഹീറോ'. അതിനിടെ നിവിന്‍ അങ്കില്‍ എന്നായിരുന്നു അജുവിന്റെ മറുപടി.

തന്നെ അറിയാതെയാണ് ഓട്ടോഗ്രാഫ് വാങ്ങാന്‍ എത്തിയത് എന്നറിഞ്ഞ് നിവിന്‍ അമ്പരന്നു. 'ഞാന്‍ ആരാണെന്ന് ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ ഡയലോഗ്. ഇതു കേട്ട് ചുറ്റും നില്‍ക്കുന്നവര്‍ ചിരിച്ചു. നാറ്റിക്കല്ലേ മോളേ എന്ന് പറഞ്ഞാണ് താരം ഓട്ടോഗ്രാഫ് അരാധികയ്ക്ക് നല്‍കിയത്. അജു വര്‍ഗീസാണ് രസകരമായ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com