ഭാര്യയാണെന്ന കാര്യം മറന്ന് ദീപിക പദുക്കോണ്‍; ഓര്‍മിപ്പിച്ച് അവതാരിക; വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോഴും രണ്‍വീറിന്റെ കാമുകിയാണ് എന്നാണ് ദീപിക ചിന്തിക്കുന്നത് എന്നാണ് ആരാധകരില്‍ ഒരാളുടെ കമന്റ്
ഭാര്യയാണെന്ന കാര്യം മറന്ന് ദീപിക പദുക്കോണ്‍; ഓര്‍മിപ്പിച്ച് അവതാരിക; വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

സിനിമയിലും ജീവിതത്തിലും മേഡ് ഫോര്‍ ഈച്ച് അദറാണ് ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് താരജോഡി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവരും വിവാഹിതരാവുന്നത്. എന്നാല്‍ താന്‍ ഒരു ഭാര്യയാണ് എന്ന കാര്യം ഇടയ്ക്ക് ദീപിക മറന്നുപോകും. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദീപികയുടെ ചാരിറ്റി ഫൗണ്ടേഷനായ ദി ലിവ് ലവ് ലോഫ് ഫൗണ്ടേഷന്റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. 

യഥാര്‍ത്ഥ ജീവിതത്തിലെ തന്റെ റോളുകളെപ്പറ്റിയാണ് താരം സംസാരിച്ചിരുന്നത്. 'ഞാനൊരു മകളാണ്, സഹോദരിയാണ്, നടിയാണ്...' അടുത്ത റോള്‍ ഓര്‍ത്തെടുക്കാനുള്ള ഒരു ഇടവേളയായിരുന്നു പിന്നെ. ഇതോടെ ദീപികയുടെ ലേറ്റസ്റ്റ് റോളിനെക്കുറിച്ച് അവതാരിക ഓര്‍മിപ്പിച്ചു. അതിന് താരം നല്‍കിയ പ്രതികരണമായിരുന്നു രസകരം. 'ഞാനൊരു ഭാര്യയാണ്, ഓഹ് ഗോഡ്, ഞാന്‍ മറന്നു'. 

ഇതിന്റെ വിഡിയോ താരത്തിന്റെ ഫാന്‍ഗ്രൂപ്പുകളില്‍ വന്നതോടെ ആരാധകര്‍ ആഘോഷമാക്കുകയാണ്. ഇപ്പോഴും രണ്‍വീറിന്റെ കാമുകിയാണ് എന്നാണ് ദീപിക ചിന്തിക്കുന്നത് എന്നാണ് ആരാധകരില്‍ ഒരാളുടെ കമന്റ്. ഇത്രപെട്ടെന്ന് മറന്നുപോയ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. 

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. താരവാവിഹത്തെ ആഘോഷത്തോടെയാണ് ബോളിവുഡ് ലോകം സ്വീകരിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ ജീവിതം പറയുന്ന ചാപക്കിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്. കപില്‍ ദേവിനെക്കുറിച്ചുള്ള 83 ല്‍ രണ്‍വീറിനൊപ്പവും താരം എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com