മെട്രോ പണി നടക്കുന്നതിനിടെ കാറിന് മുകളിലേക്ക് സ്ലാബ് വീണു; പരാതിയുമായി നടി, വീഡിയോ

ജൂഹുവിലേക്ക് പോവുകയായിരുന്ന തന്റെ കാറിന്റെ മുകളിലേക്ക് മെട്രോയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന്  വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനി പറയുന്നത്.
മെട്രോ പണി നടക്കുന്നതിനിടെ കാറിന് മുകളിലേക്ക് സ്ലാബ് വീണു; പരാതിയുമായി നടി, വീഡിയോ

മുംബൈ: മുബൈ മെട്രോയുടെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. മെട്രോയ്ക്ക് അടിയിലൂടെ സഞ്ചരിക്കുയായിരുന്ന താരത്തിന്റെ കാറിന് മുകളിലൂടെ മെട്രോയുടെ വലിയ കല്ലുകള്‍ അടര്‍ന്ന് ലീഴുകയായിരുന്നു. വീഴ്ചയുടെ ശക്തിയില്‍ മൗനിയുടെ കാറിന്റെ സണ്‍ഗ്ലാസ് തകര്‍ന്നു. 

ജൂഹുവിലേക്ക് പോവുകയായിരുന്ന തന്റെ കാറിന്റെ മുകളിലേക്ക് മെട്രോയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന്  വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനി പറയുന്നത്. ഇതിന്റെ വീഡിയോ സഹിതം താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. സണ്‍റൂഫ് തകര്‍ന്നു കിടക്കുന്നതായി വീഡിയോയില്‍ വ്യമാണ്. 

തലനാരിഴയ്ക്കാണു താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മൗനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. മെട്രോ അധികൃതര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ല എന്നാണ് മൗനിയുടെ ആരോപണം. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്നീട് നടി നീക്കം ചെയ്തു. എന്നാല്‍ ട്വിറ്ററിലെ വീഡിയോ ഇപ്പോഴും ഉണ്ട്. 

അതേസമയം, നനടിയുടെ പരാതിയെ കുറിച്ചു മുംബൈ മെട്രോ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com