ഇഷ ഷെര്‍വാനിയെ പറ്റിച്ചു, പണം തട്ടി; മൂന്നു പേരെ അറസ്റ്റ് ചെയ്തു

ഇഷ ഷെര്‍വാനിയെ പറ്റിച്ചു, പണം തട്ടി; മൂന്നു പേരെ അറസ്റ്റ് ചെയ്തു
ഇഷ ഷെര്‍വാനിയെ പറ്റിച്ചു, പണം തട്ടി; മൂന്നു പേരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന ബോളിവുഡ് നടി ഇഷ ഷെര്‍വാനിയില്‍നിന്നു പണം തട്ടിയ മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മുന്നു ലക്ഷം രൂപയാണ് ഇവര്‍ നടിയുടെ പക്കല്‍നിന്നു തട്ടിയെടുത്തത്.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ താമസിക്കുന്ന ഇഷയെ ഓസീസ് നികുതി ഉദ്യോഗസ്ഥര്‍ എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, ആര്‍ഐഎ മണി ട്രാന്‍സ്ഫര്‍ എന്നിവ മുഖേന 5700 ഓസ്‌ട്രേലിയന്‍ ഡോളര്‍ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. സൈബര്‍ ക്രൈം യൂണിറ്റാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

നര്‍ത്തകിയും നടിയുമായ ഇഷ തട്ടിപ്പു ബോധ്യമായതിനെത്തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com