'എന്‍കാപ്‌സുലേഷന്‍' ; പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് പ്രസന്ന ; 'ഇതൊക്കെ ചെറുതെന്ന്' ഷാജോണ്‍

മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പ്രസന്ന
'എന്‍കാപ്‌സുലേഷന്‍' ; പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് പ്രസന്ന ; 'ഇതൊക്കെ ചെറുതെന്ന്' ഷാജോണ്‍

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മികച്ചയാള്‍ പൃഥ്വിരാജാണെന്ന കാര്യത്തില്‍ കാര്യമായ തര്‍ക്കം ഉണ്ടാകാനിടയില്ല. ഇംഗ്ലീഷിലുള്ള താരത്തിന്റെ വൈഭവം മുമ്പേ തന്നെ പ്രസിദ്ധവുമാണ്. ഇപ്പോള്‍ തമിഴ് താരം പ്രസന്നയാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തെ പുകഴ്ത്തി രംഗത്തുവന്നത്. 

മലയാളത്തിലെ അരങ്ങേറ്റ ചിത്രം ബ്രദേഴ്സ്  ഡേയിലെ വിശേഷങ്ങള്‍ ഒരു മാസികയുമായി പങ്കുവെക്കുമ്പോഴായിരുന്നു പ്രസന്ന, രാജുവിന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തില്‍ അമ്പരന്ന സംഭവം വിവരിച്ചത്. ബ്രദേഴ്‌സ് ഡേയുടെ പ്രമോഷൻ പരിപാടി ഖത്തറില്‍ നടക്കുന്നു.  ചടങ്ങില്‍ സംസാരിച്ച പൃഥ്വിരാജ്, 'ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്‌സുലേഷന്‍' (സാരാംശം) എന്നൊക്കെ പറഞ്ഞു തകര്‍ത്തു പ്രസംഗിക്കുകയാണ്. സദസ്സാകെ അര്‍ത്ഥമറിയാതെ അമ്പരന്ന് ഇരിക്കുകയാണ്. 

ഞാന്‍ അന്തംവിട്ട് ഷാജോണിന്റെ മുഖത്തു നോക്കിയപ്പോള്‍ 'ഇതൊക്കെ ചെറുത്' എന്ന മട്ടില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുകയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ കലാഭവന്‍ ഷാജോണ്‍. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പ്രസന്ന പറഞ്ഞു. സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ  ഇംഗ്ലിഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.' പ്രസന്ന അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com