'ജോസഫ് സ്റ്റാലിന്‍' ആയി മമ്മൂട്ടി! ; പോസ്റ്റര്‍ വൈറല്‍ ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'സോവിയറ്റ് റഷ്യയില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു' 
'ജോസഫ് സ്റ്റാലിന്‍' ആയി മമ്മൂട്ടി! ; പോസ്റ്റര്‍ വൈറല്‍ ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


റഷ്യന്‍ മുന്‍ കമ്യൂണിസ്റ്റ് നേതാവ് 'ജോസഫ് സ്റ്റാലിന്‍' ആയി മമ്മൂട്ടി. സ്റ്റാലിനായുള്ള മമ്മൂട്ടിയുടെ ഫാൻമെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കട്ടി മീശയും തറയ്ക്കുന്ന നോട്ടവുമുള്ള 'സ്റ്റാലിനാ'യി മമ്മൂട്ടി പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നു.

കമ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ അടങ്ങുന്നതാണ് 'സ്റ്റാലിന്‍' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ടൈറ്റില്‍. ജോസഫ് സ്റ്റാലിനായി മമ്മൂട്ടി എന്നും ടൈറ്റിലിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

'സ്റ്റാലിന്‍' എന്ന സാങ്കല്‍പിക സിനിമയുടെ പോസ്റ്ററാണ് ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്. മുമ്പും മമ്മൂട്ടിയെ വിവിധ ഭാവങ്ങളില്‍ ആവിഷ്‌കരിച്ചിട്ടുളള സാനി യാസ് ആണ് പുതിയ പോസ്റ്റര്‍ ഡിസൈനുമായി രംഗത്തെത്തിയിട്ടുള്ളത്. സോവിയറ്റ് റഷ്യയില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്.

ബയോപിക്കുകളില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയെയാണ് ഏറ്റവുമൊടുവില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറാണ് മമ്മൂട്ടി അവതരിപ്പിച്ച മറ്റൊരു ശ്രദ്ധേയവേഷം. പഴശ്ശിരാജയായും മമ്മൂട്ടി വേഷമിട്ടിരുന്നു. 

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ ആണ് മമ്മൂട്ടിയുടേതായി അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വീണ്ടും ചരിത്രകഥ പറയുന്ന, എം പത്മകുമാര്‍ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com