ആര്‍ട്ടിക്കിള്‍ 15നേയും വടചെന്നൈയേയും പിന്തള്ളി; ഗല്ലി ബോയ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ഗല്ലി ബോയ് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗി എന്‍ട്രി. 
ആര്‍ട്ടിക്കിള്‍ 15നേയും വടചെന്നൈയേയും പിന്തള്ളി; ഗല്ലി ബോയ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

ണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ഗല്ലി ബോയ് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗി എന്‍ട്രി. 92മത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശഭാഷ ചിത്രത്തിനായി ഗല്ലി ബോയ് മത്സരിക്കും. സോയാ അക്തര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം മുംബൈയിലെ സ്ട്രീറ്റ് റാപ്പര്‍ ഡിവൈനിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. 

ചിത്രത്തില്‍ മുറാദ് എന്ന റാപ്പറായാണ് രണ്‍വീര്‍ എത്തിയത്. ആലിയ ഭട്ട്, വിജയ് റാസ്, കല്‍കി ക്ലേക, സിദ്ധാര്‍ത്ഥ് ചതുര്‍വേദി, വിജയ് വര്‍മ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. 

ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, ഷാജി എന്‍ കരുണിന്റെ ഓള്, ധനുഷ്-വെട്രിമാരന്‍ ചിത്രം വടചെന്നൈ എന്നിവയെ പിന്നിലാക്കിയാണ് ഗല്ലി ബോയ് തെരഞ്ഞെടുക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com