'നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ ചോദിച്ചു, അതൊന്നുമല്ല'; ട്രോളുകള്‍ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം

ഷെയ്ന്‍ കഞ്ചാവടിച്ചാണ് സംസാരിക്കുന്നത് എന്നായിരുന്നു പരിഹാസം
'നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ ചോദിച്ചു, അതൊന്നുമല്ല'; ട്രോളുകള്‍ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം

മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ മനസു കീഴടക്കിയ യുവനടനാണ് ഷെയ്ന്‍ നിഗം. താരത്തിന് ആരാധകര്‍ ഏറെയാണെങ്കിലും അടുത്തിടെ രൂക്ഷമായ ട്രോളാക്രമണത്തിന് ഇരയാവുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖമാണ് ട്രോളുകള്‍ക്ക് കാരണമായത്. ഷെയ്ന്‍ കഞ്ചാവടിച്ചാണ് സംസാരിക്കുന്നത് എന്നായിരുന്നു പരിഹാസം. ഇപ്പോള്‍ ട്രോള്ന്മാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. 

അഭിമുഖത്തില്‍ വളരെ ചെറിയ കാര്യങ്ങളാണ് സംസാരിച്ചതെന്നും അത് 80- 85 ശതമാനം ആളുകള്‍ക്കും മനസിലായിട്ടുണ്ടെന്നുമാണ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പറയുമോ എന്നും ഷെയ്ന്‍ ചോദിച്ചു.

ഒരു പക്ഷവും ചേര്‍ന്നല്ല ഞാന്‍ ഇന്റര്‍വ്യൂവില്‍ സംസാരിച്ചത്. രാഷ്ട്രീയമോ, ജെന്‍ഡറോ, മതമോ, നിറമോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. ഇന്ന് സന്തോഷായിട്ടിരുന്നാല്‍ നാളെയും സന്തോഷമായിട്ടിരിക്കാന്‍ പറ്റും.' ഇതൊക്കെയാണ് താന്‍ പറയാന്‍ ശ്രമിച്ചത് എന്നാല്‍ ഷെയ്‌നിന്റെ വാക്കുകള്‍. 

ഇതൊക്കെ കേട്ട് താന്‍ കഞ്ചാവാണോ നീലച്ചടയനൊണോ എന്നൊക്കെയാണ് കുറേ പേര്‍ ചോദിച്ചത്. എന്നാല്‍ അതൊന്നുമല്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. 'ഇതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? കഞ്ചാവൊന്നുമല്ല അതിന് അപ്പുറത്തോട്ടാണ് ലവ് എന്ന പരിപാടി. അത് മനസിലാക്കണം. ഒരു എനര്‍ജിയില്‍ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടാക്കിയ വ്യത്യാസങ്ങളാണ്. ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍ ബ്ലാക്ക്, വൈറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണ്.' 

'ട്രോള്‍ ഉണ്ടാക്കിയവരൊക്കെ എന്‍ജോയ് ചെയ്യട്ടേ. എനിക്ക് അതില്‍ സന്തോഷമുള്ളൂ. ഷെയ്ന്‍ എന്ന വ്യക്തിയെ നിങ്ങള്‍ക്ക് പറയാന്‍ പറ്റു. പക്ഷേ അതിനപ്പുറം നിങ്ങള്‍ക്കെന്നെ തൊടാന്‍ പറ്റില്ല. ഷെയ്ന്‍ ഇങ്ങനെ പറഞ്ഞു എന്നൊക്കെ നിങ്ങള്‍ക്ക് പറയാം. പക്ഷേ അതുപോലെ ജീവിക്കുന്ന ഒരാളല്ല ഞാന്‍.' ട്രോളുകളെല്ലാം പൊളിയാണെന്നും താന്‍ അതാസ്വദിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com