''ഒരുപാട് സ്‌നേഹിക്കണമെന്നുണ്ട്, പക്ഷേ എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു'': മകളുടെ ജന്‍മദിനത്തില്‍ ബാല
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd September 2019 04:36 PM |
Last Updated: 23rd September 2019 04:36 PM | A+A A- |
തന്റെ മകളുടെ ജന്‍മദിനത്തിന് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടന്‍ ബാല. മകളെ പിരിഞ്ഞിരിക്കുന്നതിന്റെ വേദനയും സങ്കടവും വ്യക്തമാക്കുന്ന കുറിപ്പാണ് ബാല ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മകള്‍ കുഞ്ഞായിരിക്കുമ്പോള്‍ എടുത്ത ഒരു ചിത്രവും ബാല പങ്കുവെച്ചിട്ടുണ്ട്.
'നമ്മള്‍ തമ്മിലുള്ള സ്‌നേഹം അനന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാ ആശംസകളും.'- ബാല എഴുതി.
മകളുടെ പിറന്നാള്‍ ദിനം അമ്മ അമൃതയും ആഘോഷിച്ചിരുന്നു. ബാല വിദൂരതയില്‍ ഇരുന്ന് മകള്‍ക്ക് ആശംസയേകിയപ്പോള്‍ അമൃത കൂടെയിരുന്ന് ആഘോഷിച്ചു. 'പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്' മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്.
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.